8 സിക്‌സുകള്‍, 41 പന്തില്‍ 92; 'സൂപ്പര്‍ ഹിറ്റ് മാന്‍!'

രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി നഷ്ടം
Rohit Sharma out for 92
രോഹിത് ശര്‍മഎക്സ്

സെന്റ് ലൂസിയ: ഓസ്‌ട്രേലിയക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി നഷ്ടം. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയിലേക്കു രോഹിത് അതിവേഗം കുതിച്ചെങ്കിലും 92ല്‍ നില്‍ക്കെ പുറത്തായി. 41 പന്തുകള്‍ നേരിട്ട് 8 സിക്‌സുകളും 7 ഫോറുകളും സഹിതമായിരുന്നു രോഹിതിന്റെ മനോഹര ബാറ്റിങ്.

ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ഓസീസിനു നിര്‍ണായക പോരാട്ടമാണ്. തോറ്റാല്‍ അവര്‍ പുറത്താകും.

നിലവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയിലാണ്. സൂര്യകുമാര്‍ യാദവാണ് ക്രീസില്‍. താരം 13 പന്തില്‍ 27 റണ്‍സുമായി നില്‍ക്കുന്നു. ഒപ്പം 10 പന്തില്‍ 18 റണ്‍സുമായി ശിവം ദുബെയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിരാട് കോഹ്‌ലിയാണ് ആദ്യം മടങ്ങിയത്. താരം പൂജ്യത്തില്‍ മടങ്ങി. പിന്നാലെ എത്തിയ ഋഷഭ് പന്ത് 15 റണ്‍സുമായും മടങ്ങി. പിന്നീടാണ് രോഹിതിന്റെ കടന്നാക്രമണം. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി രോഹിത് ഇന്ത്യന്‍ സ്‌കോര്‍ തുടക്കം മുതല്‍ ഉയര്‍ത്തി. വെറും 19 പന്തിലാണ് നായകന്റെ അര്‍ധ സെഞ്ച്വറി. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയായും ഈ പ്രകടനം മാറി.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറില്‍ രോഹിത് നാല് സിക്‌സുകളാണ് പറത്തിയത്. സ്റ്റാര്‍ക്ക് തന്നെ സെഞ്ച്വറി തടഞ്ഞ് രോഹിതിനെ ക്ലീന്‍ ബൗള്‍ഡാക്കി.

Rohit Sharma out for 92
ടോസ് ഓസ്‌ട്രേലിയക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com