സ്ലൊവേനിയയ്‌ക്കെതിരെ സമനില; പ്രീക്വാര്‍ട്ടറില്‍ കടന്ന് ഇംഗ്ലണ്ട്

സ്‌ലൊവേനിയയ്‌ക്കെതിരെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന് പറയത്തക്ക മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല
eurocup-England and Slovenia
പ്രീക്വാര്‍ട്ടറില്‍ കടന്ന് ഇംഗ്ലണ്ട് എക്‌സ്

കൊളോണ്‍: യൂറോ കപ്പില്‍ സ്ലൊവേനിയയ്‌ക്കെതിരെ ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി ഇംഗ്ലണ്ട്. തോല്‍വി വഴങ്ങാതെ വന്നതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് സിയില്‍നിന്ന് അഞ്ച് പോയിന്റോടെ ആദ്യ സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.

ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ങാം, ഫില്‍ ഫോഡന്‍, ബുക്കയോ സാക്ക പോലുള്ള വന്‍ താരനിരയുണ്ടായിട്ടും ഒരു ഗോള്‍പോലും നേടാനാവാതെ ഇംഗ്ലണ്ട് ആരാധകരെ നിരാശരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

eurocup-England and Slovenia
യൂറോയില്‍ എംബാപ്പെയുടെ ആദ്യ ഗോള്‍; ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് പോളണ്ട്

സ്‌ലൊവേനിയയ്‌ക്കെതിരെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന് പറയത്തക്ക മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. ഫില്‍ ഫോഡന്റെ ഫ്രീകിക്ക് സ്ലൊവേനിയന്‍ ഗോളി യാന്‍ ഒബ്ലാക് സേവ് ചെയ്തതാണ് ഏക ഗോള്‍ ഷോട്ട്. 21ാം മിനിറ്റില്‍ ഫോഡന്റെ അസിസ്റ്റില്‍ ബുകായോ സാക പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് വിധി വന്നു. മറുവശത്ത് കൗണ്ടര്‍ അറ്റാക്കിലൂടെ ഗോളടിക്കാനായിരുന്നു സ്ലൊവേനിയയുടെ ശ്രമം.

രണ്ടാം പാതിയില്‍ യുവതാരങ്ങളായ കോള്‍ പാമര്‍, ടെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, കോബി മെയ്‌നൂ എന്നിവരെ ഇറക്കി ഇംഗ്ലണ്ട് പരീക്ഷണം നടത്തിയെങ്കിലും വിജയിച്ചില്ല. ഇംഗ്ലണ്ടിനുവേണ്ടി രണ്ട് നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പാമറിന് കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ മുന്നേറ്റ ശ്രമങ്ങളെല്ലാം സ്ലൊവേനിയന്‍ പ്രതിരോധനിരയും ഗോളി ഒബ്ലാക്കും തടഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com