റുമാനിയ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍; ബെല്‍ജിയത്തിന് ഫ്രാന്‍സ് എതിരാളികള്‍

സ്ലോവാക്യക്കായി ഒന്‍ഡ്രെ ഡുഡയും റുമാനിയക്കായി റസ്‌വാന്‍ മരിനും ഗോളുകള്‍ നേടി
Slovakia vs Romania
സ്ലോവാക്യ- റുമാനിയ പോരാട്ടംഎക്സ്

മ്യൂണിക്ക്: സ്ലോവാക്യയെ സമനിലയില്‍ തളച്ച് റുമാനിയ യൂറോ കപ്പ് ഗ്രൂപ്പ് ഇ ചാമ്പ്യന്‍മാര്‍. 1-1നാണ് മത്സരം അവസാനിച്ചത്. സ്ലോവാക്യക്കായി ഒന്‍ഡ്രെ ഡുഡയും റുമാനിയക്കായി റസ്‌വാന്‍ മരിനും ഗോളുകള്‍ നേടി. രണ്ട് ഗോളുകളും ആദ്യ പകുതിയില്‍ തന്നെ വന്നു.

ആക്രമണത്തിലും പാസിങിലും പന്തടക്കത്തിലും സ്ലോവാക്യ മികച്ചു നിന്നെങ്കിലും റുമാനിയക്കെതിരെ ആദ്യം ലഭിച്ച ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കാതെ പോയി. കളിയുടെ 24ാം മിനിറ്റില്‍ സ്ലോവാക്യ മുന്നിലെത്തി. ജുറജ് കുക്കയുടെ അസിസ്റ്റില്‍ ഡുഡ വല ചലിപ്പിച്ചു. വലതു വിങ്ങില്‍ നിന്നു കുക്ക അളന്നു മുറിച്ചു നല്‍കിയ പന്തിനെ ഫ്രീയായി ബോക്‌സില്‍ നിന്ന ഡുഡ അനായാസം വലയിലേക്ക് ഹെഡ്ഡ് ചെയ്താണ് സ്ലോവാക്യയെ മുന്നിലെത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ അവരുടെ ആഹ്ലാദത്തിനു വലിയ ആയുസുണ്ടായില്ല. 37ാം മിനിറ്റില്‍ റുമാനിയയുടെ സമനില ഗോള്‍ വന്നു. ബോക്‌സിനുള്ളില്‍ വച്ച് സ്ലോവാക്യയുടെ ഡാവിഡ് ഹന്‍ക്കോ റുമാനിയന്‍ താരം ഇയാനിസ് ഹഗിയെ വീഴ്ത്തിയതിനു റഫറി റുമാനിയക്ക് അനുകൂലമായി പെനാല്‍റ്റി നല്‍കി. വാറില്‍ പെനാല്‍റ്റി ശരിവയ്ക്കുകയും ചെയ്തു. കിക്കെടുത്ത മരിന്റെ പവര്‍ ഷോട്ട് സ്ലോവാക്യന്‍ ഗോളി മാര്‍ടിന്‍ ഡുബ്രാവ്കയെ നിസഹായനാക്കി വലയില്‍.

യുക്രൈനെതിരായ പോരാട്ടത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയ കരുത്തരായ ബെല്‍ജിയം രണ്ടാം സ്ഥാനത്തായി. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനു ഇതോടെ ഫ്രാന്‍സ് എതിരാളികളാകും. ഗ്രൂപ്പില്‍ നിന്നു യുക്രൈന്‍ പുറത്തായി. നാല് ടീമുകള്‍ക്കും ഓരോ ജയം, സമനില, തോല്‍വി. ഗോള്‍ വ്യത്യാസമാണ് ഗ്രൂപ്പ് വിജയികളെ നിര്‍ണയിച്ചത്.

Slovakia vs Romania
10 പേരായി ചുരുങ്ങിയിട്ടും തളരാതെ പൊരുതി, അവസാന നിമിഷം ചെക്ക് വീണു; തുര്‍ക്കി പ്രീക്വാര്‍ട്ടറില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com