യൂറോ കപ്പില്‍ ചരിത്ര അട്ടിമറി! പോര്‍ച്ചുഗലിനെ തകര്‍ത്ത് ജോര്‍ജിയ പ്രീ ക്വാര്‍ട്ടറില്‍

മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ത്തന്നെ പോര്‍ച്ചുഗലിന് ഞെട്ടിച്ച് ജോര്‍ജിയ വലചലിപ്പിച്ചു.
eurocup2024 portugal-vs-georgia
യൂറോ കപ്പില്‍ ചരിത്ര അട്ടിമറി! പോര്‍ച്ചുഗലിനെ തകര്‍ത്ത് ജോര്‍ജിയ പ്രീ ക്വാര്‍ട്ടറില്‍ എക്‌സ്

ഗെല്‍സന്‍കേര്‍ച്ചന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ജോര്‍ജിയ പ്രീ ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോര്‍ജിയയുടെ ചരിത്രജയം. ക്വാരത്സ്ഖെലി, മിക്കോട്ടഡ്സെ എന്നിവരാണ് ജോര്‍ജിയക്കായി ഗോള്‍ സ്‌കോര്‍ ചെയ്തത്. തോറ്റെങ്കിലും 6 പോയിന്റുമായി എഫ് ഗ്രൂപ്പ് ചാംപ്യന്മാരായ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലുണ്ട്. മൂന്നാം സ്ഥാനക്കാരായാണു (4 പോയിന്റ്) ജോര്‍ജിയ പ്രീ ക്വാര്‍ട്ടറിലെത്തിയത്.

മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ത്തന്നെ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ജോര്‍ജിയ വലചലിപ്പിച്ചു. ക്വാരത്സ്ഖൈലിയയുടെ ഗോളിലാണ് ജോര്‍ജിയ മുന്നിലെത്തിയത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം അന്റോണിയോ സില്‍വയുടെ പിഴവ് മുതലാക്കിയാണ് ജോര്‍ജിയ ലീഡെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

eurocup2024 portugal-vs-georgia
ട്യൂഷന്‍ കഴിഞ്ഞ് വരുന്നതിനിടെ മതില്‍ ഇടിഞ്ഞ് വീണു; 14കാരന്‍ മരിച്ചു

ആദ്യപകുതിയില്‍ കൗണ്ടര്‍ അറ്റാക്കിങ്ങും കിട്ടിയ ഏതാനും അവസരങ്ങള്‍ മുതലെടുക്കുക എന്നതില്‍ക്കവിഞ്ഞ് പ്രതിരോധം മാത്രം ശ്രദ്ധിച്ച ജോര്‍ജിയ, രണ്ടാംപകുതിയില്‍ കുറച്ചുകൂടി ആക്രമണസ്വഭാവം കാണിച്ചു. 57ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെ ജോര്‍ജിയ ലീഡുയര്‍ത്തി. ഈ ഗോളിനും കാരണക്കാരന്‍ അന്റോണിയോ സില്‍വയാണ്. ബോക്സിനുള്ളില്‍ വെച്ച് ലോക്കോഷ്വിലിയയില്‍ നിന്ന് പന്ത് കൈവശപ്പെടുത്താനെത്തിയ സില്‍വക്ക് പിഴച്ചു. ഫൗള്‍ ചെയ്തതായി വാറില്‍ കണ്ടെത്തിയതോടെ പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത മിക്കോട്ടഡ്സെക്ക് ലക്ഷ്യം പിഴച്ചില്ല.

റൊണാള്‍ഡോ ജോര്‍ജിയയില്‍ ഉദ്ഘാടനം ചെയ്ത് ഫുട്ബോള്‍ അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് ക്വാരത്സ്ഖെലി. പോര്‍ച്ചുഗലിനെതിരേ ജോര്‍ജിയക്ക് ലീഡ് നേടികൊടുത്തതും താരമാണ്. മത്സരത്തിനിടെ റൊണാള്‍ഡോ ക്വാരത്സ്ഖൈലിയയെ അഭിനന്ദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com