ടോസ് ഇം​ഗ്ലണ്ടിന്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ടീമിൽ മാറ്റമില്ല

മഴ മത്സരം തടസ്സപ്പെടുത്തിയാൽ കളി തുടരാൻ 7 മണിക്കൂർ വരെ അധിക സമയം അനുവദിച്ചിട്ടുണ്ട്
T20 World Cup
ടി20 ലോകകപ്പ് ഇന്ത്യ-ഇം​ഗ്ലണ്ട്ഐസിസി എക്സ്

ഗയാന: ടി20 ലോകകപ്പില്‍ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ഇം​ഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. സൂപ്പർ 8 റൗണ്ടിൽ ഓസ്ട്രേലിയയെ തോൽപിച്ച അതേ ടീമുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിലും മാറ്റമില്ല. മഴ കാരണം വൈകിയാണ് കളി തുടങ്ങുന്നത്.

മഴ മത്സരം തടസ്സപ്പെടുത്തിയാൽ കളി തുടരാൻ 7 മണിക്കൂർ വരെ അധിക സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ മത്സരത്തിന് റിസർവ് ഡേ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ മഴ മൂലം കളി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാൽ ഗ്രൂപ്പ് ചാംപ്യൻമാരായ ഇന്ത്യ ഫൈനലിൽ കടക്കും.

സൂപ്പര്‍ 8ല്‍ തുടരെ മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യ നില്‍ക്കുന്നത്. ഇംഗ്ലണ്ട് ഒരു മത്സരം തോറ്റെങ്കിലും രണ്ട് വിജയങ്ങളുമായാണ് സെമി ഉറപ്പിച്ചത്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ 10 വിക്കറ്റിനു വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. പിന്നാലെ വീണ്ടും അവര്‍ ലോക കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയെ അടപടലം തകര്‍ത്തെറിഞ്ഞതിന്റെ അധിക ആത്മവിശ്വാസവും ഇന്ത്യക്കുണ്ട്. ഓസ്‌ട്രേലിയയെ തച്ചു തകര്‍ത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കത്തും ഫോമാണ് ഇന്ത്യക്ക് വലിയ പ്രതീക്ഷ സമ്മാനിക്കുന്നത്. ഒപ്പം ബൗളിങില്‍ ബുംറയുടെ മാരക പേസും ഇംഗ്ലണ്ടിനെ പരീക്ഷിക്കും. ഗയാനയിലെ പിച്ച് പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ പിന്തുണ നല്‍കുന്നതാണ്. ബുംറയ്‌ക്കൊപ്പം, നോക്കൗട്ടില്‍ ഇന്ത്യന്‍ ബൗളിങിനു കരുത്തും വൈവിധ്യവും സമ്മാനിക്കുന്ന കുല്‍ദീപ് യാദവിന്റെ സ്പിന്നും ഇംഗ്ലണ്ടിനു വെല്ലുവിളി തീര്‍ക്കും.

T20 World Cup
മഴ തോർന്നെങ്കിലും ​ഗ്രൗണ്ടിൽ ഈർപ്പം; ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനല്‍ വൈകും

ജയിക്കുന്നവര്‍ക്ക് ദക്ഷിണാഫ്രിക്കയാണ് ഫൈനലിലെ എതിരാളികള്‍. അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്ഥാനെ സെമിയില്‍ അനായാസം തകര്‍ത്താണ് പ്രോട്ടീസിന്‍റെ 32 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com