ചരിത്രത്തില്‍ 2 ടീമുകളാണ് ഇതുവരെ 2 വട്ടം ടി20 ലോകകപ്പ് നേടിയത്. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും. ഈ പട്ടികയിലേക്ക് കിരീടം നേടിയാല്‍ ഇന്ത്യയും എത്തും.
ചരിത്രത്തിലെ ആദ്യ ടി20 ലോകകപ്പ്. ഫൈനല്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളിലൊന്നായ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. പാകിസ്ഥാനെ 5 റണ്‍സിനു വീഴ്ത്തി ഇന്ത്യ പ്രഥമ ചാമ്പ്യന്‍മാരായി. ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ്. പാകിസ്ഥാന്‍ 19.3 ഓവറില്‍ 152നു എല്ലാവരും പുറത്ത്.
പ്രഥമ ടി20 ലോകകപ്പിനു പിന്നാലെ രണ്ടാം ലോകകപ്പിലും പാകിസ്ഥാന്‍ ഫൈനലില്‍ കടന്നു. ശ്രീലങ്കയായിരുന്നു എതിരാളികള്‍. 8 വിക്കറ്റ് ജയവുമായി പാകിസ്ഥാന്റെ കന്നി ടി20 ലോകകപ്പ് കിരീടം. ശ്രീലങ്ക നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ്. പാകിസ്ഥആന്‍ 18.4 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 139 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
ക്രിക്കറ്റിന്റെ ജന്മ ദേശക്കാരുടെ ചരിത്രത്തിലെ ആദ്യ ലോക കിരീടം. ഫൈനലില്‍ ഓസ്‌ട്രേലിയയെ 7 വിക്കറ്റിനു വീഴ്ത്തി കിരീട നേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടി. ഇംഗ്ലണ്ട് 17 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 148 റണ്‍സെടുത്ത് വിജയിച്ചു.
നീണ്ട കാത്തിരിപ്പിനൊടുവില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ലോക കിരീട നേട്ടം. ശ്രീലങ്കയെ വീഴ്ത്തി അവര്‍ തങ്ങളുടെ ആദ്യ ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് എടുത്തത്. എന്നാല്‍ ലങ്കന്‍ പോരാട്ടം 18.4 ഓവറില്‍ 101 റണ്‍സില്‍ തീര്‍ന്നു. വിന്‍ഡീസിനു 36 റണ്‍സ് ജയം.
രണ്ട് ഫൈനല്‍ തോല്‍വികള്‍ക്കൊടുവില്‍ ലങ്കയുടെ കിരീടധാരണം. ഫൈനലില്‍ വീണത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. ലങ്ക 17.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്താണ് കിരീടം സ്വന്തമാക്കിയത്. ലങ്കന്‍ ജയം 6 വിക്കറ്റിന്.
ചരിത്രത്തിലാദ്യമായി ഒരു ടീം ടി20 ലോകകപ്പില്‍ രണ്ടാം തവണയും മുത്തമിട്ടു. ത്രില്ലര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ 4 വിക്കറ്റിനു വീഴ്ത്തിയാണ് ഡാരന്‍ സമ്മിയും സംഘവും രണ്ടാം ടി20 കിരീടം നേടിയത്. സാക്ഷാല്‍ ക്ലൈവ് ലോയ്ഡിനു ശേഷം വിന്‍ഡീസിനു രണ്ട് ലോകകപ്പുകള്‍ സമ്മാനിക്കുന്ന നായകനായും സമ്മി മാറി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ്. വിന്‍ഡീസ് 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
ഓസ്‌ട്രേലിയയുടെ ആദ്യ ടി20 ലോക കിരീടം. ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ 8 വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കവികള്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ്. 18.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസീസ് 173 റണ്‍സ് അടിച്ച് ജയം പിടിച്ചു.
വിന്‍ഡീസിനു പിന്നാലെ രണ്ടാം തവണയും ടി20 ലോക കിരീടത്തില്‍ മുത്തമിടുന്ന ടീമായി ഇംഗ്ലണ്ട്. ഫൈനലില്‍ പാകിസ്ഥാനെ 5 വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത പാക് ടീം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ്. ഇംഗ്ലണ്ട് 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു വിജയം സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക