
ചെന്നൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏക ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ പൊരുതുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ഉയര്‍ത്തിയ റെക്കോര്‍ഡ് ടോട്ടലായ 6 വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന പ്രോട്ടീസ് വനിതകള്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയില്‍. ആറ് വിക്കറ്റുകളും രണ്ട് ദിനവും നില്‍ക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയും 367 റണ്‍സ് കൂടി വേണം.
സൂപ്പര്‍ താരം മരിസന്‍ കാപ്പ് 69 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ഒപ്പം 27 റണ്‍സുമായി നദിന്‍ ഡി ക്ലാര്‍കും ക്രീസില്‍.
സന്‍ ലൂസും പ്രോട്ടീസിനായി അര്‍ധ സെഞ്ച്വറി നേടി. താരം 65 റണ്‍സെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വാല്‍വര്‍ട് (20), സഹ ഓപ്പണര്‍ അന്നകെ ബോഷ് (39), ഡെല്‍മി ടക്കര്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
ഇന്ത്യക്കായി സ്‌നേഹ് റാണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മ ഒരു വിക്കറ്റെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ചരിത്രമെഴുതിയാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഷെഫാലി വര്‍മയുടെ ഇരട്ട സെഞ്ച്വറി (205)യും സ്മൃതി മന്ധാനയുടെ സെഞ്ച്വറിയും (149), ജെമിമ റോഡ്രിഗസ് (55), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (69), റിച്ച ഘോഷ് (89) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ 525 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തിരുന്നു. ഇതും റെക്കോര്‍ഡാണ്. വനിതാ ക്രിക്കറ്റ് പോരാട്ടത്തിന്റെ ഒന്നാം ദിനത്തില്‍ തന്നെ ഇത്രയും റണ്‍സ് ഒരു ടീം നേടുന്നത് ചരിത്രത്തില്‍ ആദ്യം.
ഷെഫാലിയും സ്മൃതിയും ചേര്‍ന്നു ഓപ്പണിങില്‍ 292 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതും റെക്കോര്‍ഡാണ്. വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഓപ്പണിങ് സഖ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് ഇനി ഇരുവര്‍ക്കുമാണ്.
194 പന്തിലാണ് ഷെഫാലി 205 റണ്‍സെടുത്തത്. വനിതാ ടെസ്റ്റില്‍ ഒരു താരം നേടുന്ന ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ഈ പ്രകടനത്തിലൂടെ ഷെഫാലി സ്വന്തമാക്കിയിരുന്നു. മിതാലി രാജിനെയാണ് ഷെഫാലി നേട്ടത്തില്‍ മറികടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക