രക്ഷിച്ചെടുത്ത് അക്ഷര്‍ മടങ്ങി, ഇന്ത്യന്‍ പ്രതീക്ഷ കോഹ്‌ലിയും ദുബെയും

ഇന്ത്യ 100 കടന്നു, 4 വിക്കറ്റുകള്‍ നഷ്ടം, കോഹ്ലിക്ക് അര്‍ധ സെഞ്ച്വറി
Axar run-out
കോഹ്ലി, അക്ഷര്‍ പട്ടേല്‍ സഖ്യം ബാറ്റിങിനിടെഎക്സ്
Updated on

ബാര്‍ബഡോസ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നു ഉയര്‍ത്തി അക്ഷര്‍ പട്ടേല്‍ ക്രീസ് വിട്ടു. താരം അര്‍ധ സെഞ്ച്വറിയുടെ വക്കില്‍ റണ്ണൗട്ടായി. മുന്‍നിരയെ തകര്‍ത്ത ദക്ഷിണാഫ്രിക്കന്‍ ബൗളിങിനു നേരെ അക്ഷര്‍ അതിവേഗം പ്രത്യാക്രമണം നടത്തി. താരം 31 പന്തില്‍ നാല് സിക്‌സുകളും ഒരു ഫോറും സഹിതം 47 റണ്‍സെടുത്ത് ഇന്ത്യയെ 100 കടത്തിയാണ് മടങ്ങിയത്.

പിന്നാലെ വിരാട് കോഹ്ലി ഈ ടൂര്‍ണമെന്‍റിലെ തന്‍റെ ആദ്യ അര്‍ധ സെഞ്ച്വറി കണ്ടെത്തി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ ഉറച്ചു നിന്ന താരം 48 പന്തില്‍ നാല് ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു. തൊട്ടുപിന്നാലെ താരം സിക്സര്‍ തൂക്കി അതാഘോഷിച്ചു. നിലവില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന നിലയില്‍. കോഹ്ലിക്കൊപ്പം ശിവം ദുബെ ക്രീസില്‍. താരം 12 പന്തില്‍ 21. കോഹ്ലി നിലവില്‍ 58 റണ്‍സുമായി നില്‍ക്കുന്നു.

34 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തില്‍ ക്രീസിലെത്തിയാണ് അക്ഷര്‍ അവിസ്മരണീയ ബാറ്റിങുമായി കളം വാണത്. നിര്‍ഭാഗ്യം പക്ഷേ റണ്ണൗട്ട് രൂപത്തില്‍ താരത്തിന്റെ മനോഹര ബാറ്റിങ് തടഞ്ഞു.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ മിന്നല്‍ തുടക്കമിട്ടിട്ടും പൊടുന്നനെ പ്രതിരോധത്തിലേക്ക് വീണു. 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പുറത്തായി. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേശവ് മഹാരാജാണ് തുടക്കത്തില്‍ മിന്നലടികളോടെ തുടങ്ങിയെ ഇന്ത്യയെ അതിവേഗം പ്രതിരോധത്തിലേക്ക് തള്ളിയിട്ടത്. പിന്നാലെ പന്തെടുത്ത കഗിസോ റബാഡ സൂര്യകുമാറിനേയും മടക്കി ഇന്ത്യയെ ഞെട്ടിച്ചു.

ആദ്യ ഓവറില്‍ തന്നെ 15 റണ്‍സാണ് ഇന്ത്യ അടിച്ചത്. മൂന്ന് ഫോറുകളുമായി വിരാട് കോഹ്‌ലി ക്രീസില്‍ നില്‍ക്കുന്നതാണ് ഇന്ത്യക്ക് ആകെയുള്ള ആശ്വാസം.

പിന്നാലെ രോഹിതും തുടങ്ങി. തുടരെ രണ്ട് ബോണ്ടറികളുമായി കേശവ് മഹാരാജിനെ സ്വീകരിച്ച രോഹിത് പക്ഷേ നാലാം പന്തില്‍ ക്ലാസനു ക്യാച്ച് നല്‍കി മടങ്ങി. 5 പന്തില്‍ 9 റണ്‍സായിരുന്നു രോഹിത് നേടിയത്.

പിന്നാലെ ഋഷഭ് പന്തിനെ കേശവ് മഹാരാജ് മടക്കി. പൂജ്യത്തിനാണ് പന്തിന്റെ മടക്കം. സൂര്യകുമാറിനെ റബാഡ ഔട്ടാക്കി. താരം 3 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.

Axar run-out
ആദ്യ ഓവറില്‍ 15 റണ്‍സ്! തുടരെ 3 വിക്കറ്റുകള്‍ നഷ്ടം, ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com