
ബാര്‍ബഡോസ്: ഇന്ന് ടി20 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനു ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് അനുപമ റെക്കോര്‍ഡിന്റെ അരികില്‍. ഒരു ടി20 ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡാണ് അര്‍ഷ്ദീപിനെ കാത്തിരിക്കുന്നത്.
നിലവില്‍ 15 വിക്കറ്റുകളുമായി ടൂര്‍ണമെന്റ് വിക്കറ്റ് വേട്ടക്കാരില്‍ അര്‍ഷ്ദീപ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 7.50 ഇക്കോണമിയിലാണ് 7 മത്സരങ്ങളില്‍ നിന്നാണ് അര്‍ഷ്ദീപ് 15 വിക്കറ്റുകള്‍ പിഴുതത്. മൂന്ന് വിക്കറ്റുകള്‍ ഇന്ന് സ്വന്തമാക്കിയാല്‍ റെക്കോര്‍ഡും താരത്തിനു സ്വന്തമാകും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ ലോകകപ്പ് അധ്യായത്തില്‍ തന്നെ 17 വിക്കറ്റുകളുമായി നിലവില്‍ അഫ്ഗാനിസ്ഥാന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയ താരം. ശ്രീലങ്ക ഓള്‍ റൗണ്ടര്‍ 2022 ലോകകപ്പില്‍ 16 വിക്കറ്റുകള്‍ വീഴ്ത്തിയ വാനിന്ദു ഹസരങ്കയുടെ റെക്കോര്‍ഡാണ് ഫാറൂഖി മറികടന്നത്. അഫ്ഗാന്‍ സെമിയില്‍ തോറ്റ് പുറത്തായതോടെ ഈ റെക്കോര്‍ഡിലേക്ക് അര്‍ഷ്ദീപിനു സാധ്യതയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക