
ബാര്‍ബഡോസ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പതറുന്നു. മിന്നല്‍ തുടക്കമിട്ടിട്ടും പൊടുന്നനെ ഇന്ത്യ പ്രതിരോധത്തിലേക്ക് വീണു. 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് എന്ന നിലയില്‍ പൊരുതുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പുറത്തായി. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേശവ് മഹാരാജാണ് തുടക്കത്തില്‍ മിന്നലടികളോടെ തുടങ്ങിയെ ഇന്ത്യയെ അതിവേഗം പ്രതിരോധത്തിലേക്ക് തള്ളിയിട്ടത്. പിന്നാലെ പന്തെടുത്ത കഗിസോ റബാഡ സൂര്യകുമാറിനേയും മടക്കി ഇന്ത്യയെ ഞെട്ടിച്ചു.
26 പന്തില്‍ 31 റണ്‍സുമായി കോഹ്‌ലിയും 15 പന്തില്‍ 25 റണ്‍സുമായി അക്ഷര്‍ പട്ടേലും ക്രീസില്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ 15 റണ്‍സാണ് ഇന്ത്യ അടിച്ചത്. മൂന്ന് ഫോറുകളുമായി വിരാട് കോഹ്‌ലി 14 റണ്‍സ് വാരി. ഒരു റണ്‍ ഈ ഓവറില്‍ രോഹിതിന്‍റെ വകയും. അങ്ങനെ 15 റണ്‍സ് ആദ്യ ഓവറില്‍ വന്നു.
പിന്നാലെ രോഹിതും തുടങ്ങി. തുടരെ രണ്ട് ബൗണ്ടറികളുമായി കേശവ് മഹാരാജിനെ സ്വീകരിച്ച രോഹിത് പക്ഷേ നാലാം പന്തില്‍ ക്ലാസനു ക്യാച്ച് നല്‍കി മടങ്ങി. 5 പന്തില്‍ 9 റണ്‍സായിരുന്നു രോഹിത് നേടിയത്.
പിന്നാലെ ഋഷഭ് പന്തിനെ കേശവ് മഹാരാജ് മടക്കി. പൂജ്യത്തിനാണ് പന്തിന്റെ മടക്കം. സൂര്യകുമാറിനെ റബാഡ ഔട്ടാക്കി. താരം 3 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക