രോഹിത്, ഹര്‍ദിക്, അര്‍ഷ്ദീപ്, ബുംറ... 'കണക്ക് ബുക്കില്‍' ഇവര്‍ മുന്നില്‍

9ാം ലോകകപ്പിലെ മികച്ച താരങ്ങള്‍
T20 World Cup 2024 in numbers
ഇന്ത്യന്‍ പതാകയേന്തി ഹര്‍ദിക് പാണ്ഡ്യ പിടിഐ

ബാര്‍ബഡോസ്: ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ഇന്ത്യ രണ്ടാം കിരീടം നെഞ്ചില്‍ ചേര്‍ത്ത നിമിഷത്തില്‍ ടി20 ലോകകപ്പിന്റെ 9ാം അധ്യായത്തിനു തിരശ്ശീല വീണു. ഇന്ത്യയുടെ രണ്ടാം കിരീട നേട്ടം, അഫ്ഗാന്റെ ഐതിഹാസിക സെമി പ്രവേശം, ദക്ഷിണാഫ്രിക്കയുടെ ചരിത്രമെഴുതിയുള്ള ഫൈനല്‍ പ്രവേശം, ഒടുവില്‍ അവരുടെ നിരാശ....

ടി20 ലോകകപ്പിലെ കണക്കുകളിലൂടെ...

ഏറ്റവും കൂടുതല്‍ റണ്‍സ്

റഹ്മാനുല്ല ഗുര്‍ബാസ് (അഫ്ഗാനിസ്ഥാന്‍)- 8 ഇന്നിങ്‌സില്‍ നിന്ന് നിന്ന് 281 റണ്‍സ്.

രോഹിത് ശര്‍മ (ഇന്ത്യ)- 8 ഇന്നിങ്‌സില്‍ നിന്ന് 257 റണ്‍സ്.

ട്രാവിസ് ഹെഡ്ഡ് (ഓസ്‌ട്രേലിയ)- 7 ഇന്നിങ്‌സില്‍ നിന്ന് 255 റണ്‍സ്.

ഉയര്‍ന്ന സ്‌കോര്‍

നിക്കോളാസ് പൂരാന്‍ (വെസ്റ്റ് ഇന്‍ഡീസ്)- 53 പന്തില്‍ 98 റണ്‍സ്. അഫ്ഗാനിസ്ഥാനെതിരെ.

ആരോണ്‍ ജോണ്‍സ് (അമേരിക്ക)- 40 പന്തില്‍ 94 റണ്‍സ്. കാനഡക്കെതിരെ.

രോഹിത് ശര്‍മ (ഇന്ത്യ)- 41 പന്തില്‍ 92 റണ്‍സ്. ഓസ്‌ട്രേലിയക്കെതിരെ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍

ഫസല്‍ഹഖ് ഫാറൂഖി (അഫ്ഗാനിസ്ഥാന്‍)- 8 ഇന്നിങ്‌സില്‍ നിന്നു 17 വിക്കറ്റുകള്‍.

അര്‍ഷ്ദീപ് സിങ് (ഇന്ത്യ)- 7 ഇന്നിങ്‌സില്‍ നിന്നു 17 വിക്കറ്റുകള്‍.

ജസ്പ്രിത് ബുംറ (ഇന്ത്യ)- 7 ഇന്നിങ്‌സില്‍ നിന്നു 15 വിക്കറ്റുകള്‍.

ഇംപാക്ട്

ഹര്‍ദിക് പാണ്ഡ്യ (ഇന്ത്യ)- 144 റണ്‍സ്, 11 വിക്കറ്റുകള്‍. 410.2 ഇംപാക്ട് പോയിന്റ്‌സ്.

റഹ്മാനുല്ല ഗുര്‍ബാസ് (അഫ്ഗാനിസ്ഥാന്‍)- 281 റണ്‍സ്. 408.11 ഇംപാക്ട് പോയിന്റ്‌സ്.

ജസ്പ്രിത് ബുംറ (ഇന്ത്യ)- 15 വിക്കറ്റുകള്‍. 398.84 ഇംപാക്ട് പോയിന്റുകള്‍.

T20 World Cup 2024 in numbers
'വിലമതിക്കാനാവാത്ത ജന്മദിന സമ്മാനത്തിന് നന്ദി'; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ധോനി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com