കപ്പില്‍ മുത്തമിട്ടു, ബാര്‍ബഡോസിലെ മണ്ണ് തിന്ന് രോഹിത്ത്, വൈറല്‍ വിഡിയോ

കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ എഴ് റണ്‍സിന് കീഴ്‌പ്പെടുത്തിയ ശേഷം മൈതാനത്തെ മണ്ണ് തിന്നുന്ന രോഹിത്തിന്റെ വിഡിയോ ഐസിസി ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവെച്ചു
rohit-sharma-eats-sand-from-barbados-pitch
കപ്പില്‍ മുത്തമിട്ടു, ബാര്‍ബഡോസിലെ മണ്ണ് തിന്ന് രോഹിത്ത്, വൈറല്‍ വിഡിയോ

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ജയത്തിന് ശേഷം ബാര്‍ബഡോസിലെ മണ്ണ് തിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ടി20 ലോകകപ്പില്‍ മുത്തമിട്ടതിന് പിന്നാലെ രോഹിത്തിനൊപ്പം സഹതാരങ്ങളുടെ വികാരനിര്‍ഭരമായ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ എഴ് റണ്‍സിന് കീഴ്‌പ്പെടുത്തിയ ശേഷം മൈതാനത്തെ മണ്ണ് തിന്നുന്ന രോഹിത്തിന്റെ വിഡിയോ ഐസിസി ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവെച്ചു. മത്സരശേഷം ടി20യില്‍ നിന്ന് വിരമിക്കുന്നയും രോഹിത്ത് അറിയിച്ചു. ''ഇത് എന്റെ അവസാന മത്സരം ആയിരുന്നു,'' മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ക്യാപ്റ്റന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

rohit-sharma-eats-sand-from-barbados-pitch
'കഴിഞ്ഞ ആറുമാസം ഞാന്‍ ഒരക്ഷരം മിണ്ടിയില്ല'; 144 റണ്‍സും 11 വിക്കറ്റും, ഓള്‍റൗണ്ട് മികവുമായി ഹര്‍ദിക്

'ഞാന്‍ ഈ ഫോര്‍മാറ്റ് കളിക്കാന്‍ തുടങ്ങിയ സമയം മുതല്‍ ഞാന്‍ അത് ആസ്വദിച്ചു. ഈ ഫോര്‍മാറ്റിനോട് വിട പറയാന്‍ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാന്‍ ഇഷ്ടപ്പെട്ടു. ഇതാണ് ഞാന്‍ ആഗ്രഹിച്ചത് - കപ്പ് നേടണം,' രോഹിത്ത് പറഞ്ഞു. വിജയത്തില്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും രോഹിത്ത് നന്ദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com