4 ഓവർ, 15 റൺസ്, 6 വിക്കറ്റുകള്‍! വനിതാ പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രം എഴുതി എല്ലിസ് പെറി

മുംബൈ ഇന്ത്യന്‍സ് വെറും 113 റണ്‍സില്‍ പുറത്ത്
എല്ലിസ് പെറി
എല്ലിസ് പെറിപിടിഐ

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ പുതിയ ചരിത്രമെഴുതി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം എല്ലിസ് പെറി. വനിതാ പ്രീമിയര്‍ ലീഗില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ താരമായി എല്ലി പെറി മാറി. നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ മാസ്മരിക ബൗളിങ്. താരത്തിന്റെ പന്തുകള്‍ക്ക് മുന്നില്‍ വിയര്‍ത്ത നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് 19 ഓവറില്‍ 113 റണ്‍സില്‍ പുറത്തായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മലയാളി താരം സജന സജീവന്‍, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്‍, അമന്‍ജോത് കൗര്‍, പൂജ വസ്ത്രാകര്‍, നാറ്റ് സീവര്‍ എന്നിവരെയാണ് എല്ലിസ് പെറി മടക്കിയത്. ടോസ് നേടി ആദ്യം ബൗള്‍ ചെയ്യാനുള്ള സ്മൃതി മന്ധനയുടെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് എല്ലിസ് പെറി പുറത്തെടുത്തത്.

എല്ലിസ് പെറി
റോയല്‍സിന്‍റെ 'പിങ്ക് പ്രോമിസ്'- 'ബന്ധാനി' ‍ജേഴ്‌സിയുമായി രാജസ്ഥാന്‍; വനിതകള്‍ക്ക് ആദരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com