കോഹ്‌ലി ഇന്ന്‌ ക്രീസില്‍ എത്തുമ്പോള്‍ കാത്തിരിക്കുന്നത് റെക്കോര്‍ഡുകള്‍; ആവേശത്തില്‍ ആരാധകര്‍

ചെന്നൈയ്ക്കെതിരായ മത്സരത്തില്‍, ആറ് റണ്‍സ് നേടിയാല്‍, ടി20യില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്ലി മാറും.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോഹ്‌ലി
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോഹ്‌ലി എഎന്‍ഐ

ചെന്നൈ: ഐപിഎല്‍ ആവേശപ്പോരിന് ഇന്ന് തുടക്കമാകുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഓപ്പണറായി മുന്‍ ഇന്ത്യന്‍ നായകന്‍ കോഹ് ലി ഇറങ്ങും. ഈ വര്‍ഷം ജനുവരിയിലാണ് കോഹ്‌ലി അവസാനമായി ക്രീസില്‍ എത്തിയത്. ബംഗളൂരുവില്‍ നടന്ന ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ തമ്മിലുള്ള മൂന്നാം ടി20യിലാണ് കോഹ് ലി അവസാനമായി കളിച്ചത്.

ചെന്നൈയ്ക്കെതിരായ മത്സരത്തില്‍, ആറ് റണ്‍സ് നേടിയാല്‍, ടി20യില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്ലി മാറും. ഇതുവരെ, 376 ടി20 മത്സരങ്ങള്‍ കളിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ നേടിയത് 11,994 റണ്‍സ് ആണ്.

ടി20യില്‍ ഒരു ഫിഫ്റ്റി കൂടി നേടിയാല്‍ അര്‍ധ സെഞ്ച്വറികളുടെ എണ്ണം നൂറാകും. അര്‍ധ സെഞ്ച്വറി നേട്ടത്തില്‍ ക്രിസ് ഗെയ്‌ലും ഡേവിഡ് വാര്‍ണറുമാണ് കോഹ് ലിക്ക് മുന്നിലുള്ളത്. ഗെയ്ല്‍ 110 തവണയും വാര്‍ണര്‍ 109 തവണയും ഫിഫ്റ്റി അടിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെന്നൈക്കെതിരെ മാത്രം ആയിരം റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരവും കോഹ് ലിയാകും. 31 മത്സരങ്ങളില്‍ നിന്ന് 985 റണ്‍സ് നേടിയ കോഹ്ലിക്ക് ഈ നേട്ടം കൈവരിക്കാന്‍ 15 റണ്‍സ് മാത്രം മതി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് ഈ 35കാരന്‍. 237 മത്സരങ്ങളിലും 229 ഇന്നിങ്‌സുകളിലായി 7263 റണ്‍സാണ് ഇന്ത്യന്‍ താരം നേടിയത്. കോഹ്‌ലിയുടെ മികച്ച സ്‌കോര്‍ 113 ആണ്.

ഐപിഎല്‍ കരിയറില്‍ ഏഴ് സെഞ്ച്വറികളും 50 അര്‍ധസെഞ്ച്വറികളും ഇതിനം കോഹ് ലി നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 639 റണ്‍സ് നേടിയ കോഹ്‌ലി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമായിരുന്നു. പുറത്താകാതെ നേടിയ 101 റണ്‍സാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ സീസണിലെ മികച്ച സ്‌കോര്‍. രണ്ട് സെഞ്ചുറികളും ആറ് അര്‍ധസെഞ്ച്വറികളും നേടിയ 35കാരന് ടീമിനെ പ്ലേ ഓഫില്‍ എത്തിക്കാനായില്ല.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് കോഹ്‌ലി
ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറും; എതിരിടാന്‍ ചെന്നൈയും ബംഗളൂരും, ടോസ് 7.30 ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com