'ടി 20 ലോകകപ്പ് നിലനിര്‍ത്തുക ലക്ഷ്യം'; ഫ്‌ളിന്റോഫ് ഇംഗ്ലണ്ടിന്റെ പുതിയ കോച്ച്?

മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ അടുത്ത കോച്ചാവുമെന്ന് റിപ്പോര്‍ട്ട്
ആന്‍ഡ്രൂ ഫ്‌ളിന്റോഫ്
ആന്‍ഡ്രൂ ഫ്‌ളിന്റോഫ്എഎഫ്പി

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ അടുത്ത കോച്ചാവുമെന്ന് റിപ്പോര്‍ട്ട്. ജൂണില്‍ കരീബിയന്‍ നാടുകളിലും അമേരിക്കയിലും നടക്കുന്ന ടി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കോച്ചായി ഫ്‌ളിന്റോഫിനെ നിയോഗിക്കുമെന്നാണ് വിവരം.ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മാനേജിങ് ഡയറക്ടര്‍ ആയ ബോബ് കീ ആണ് ഇംഗ്ലണ്ടിന്റെ അടുത്ത കോച്ചിനെ സംബന്ധിച്ച സൂചന നല്‍കിയത്.

2023 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്‍പത് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ ആയത്. പ്ലേ ഓഫ് സ്റ്റേജിലേക്ക് യോഗ്യത നേടാനും സാധിച്ചില്ല. തുടര്‍ന്ന് നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഭാഗത്ത് നിന്ന്് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് കോച്ചിനെ അടക്കം മാറ്റി ടീമിനെ പുനഃസംഘടിപ്പിക്കാന്‍ മാനേജ്‌മെന്റ് ആലോചിക്കുന്നത്. കോച്ച് സ്ഥാനത്ത് ഫ്‌ളിന്റോഫിനെ അടക്കം നിയമിച്ച് ടീമിനെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. നിലവിലെ ടി 20 ലോകകപ്പ് ജേതാക്കളാണ് ഇംഗ്ലണ്ട്. ഇത് നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കോച്ച് സ്ഥാനത്ത് അടക്കം ഉടച്ചുവാര്‍ക്കലിന് ഇംഗ്ലണ്ട് മാനേജ്‌മെന്റ് തയ്യാറെടുക്കുന്നത്. നിലവില്‍ മാത്യു മോട്ട് ആണ് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ കോച്ച്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജ്യാന്തര ക്രിക്കറ്റില്‍ 11 വര്‍ഷം ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്ന ഫ്‌ളിന്റോഫ് ഏകദിനത്തിലും ടെസ്റ്റിലും ടി 20ലുമായി 7000ലധികം റണ്‍സ് നേടിയിട്ടുണ്ട്. 700 വിക്കറ്റുകള്‍ കൂടി നേടിയിട്ടുള്ള ഫ്‌ളിന്റോഫിനെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് പരിഗണിക്കുന്നത്.

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്
ടി20യില്‍ 12,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരന്‍; ചെന്നൈയ്‌ക്കെതിരെ ആയിരം ക്ലബില്‍; ചരിത്രനേട്ടവുമായി കോഹ്ലി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com