ഹര്‍ദികിനു നിരാശ, ശുഭ്മാന്‍ ഹാപ്പി! മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്

അവസാന ഓവറില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഉമേഷ് യാദവ് ഒരുക്കിയ ത്രില്ലര്‍ ജയം
ജയം ആഘോഷിക്കുന്ന ഉമേഷ് യാദവ്
ജയം ആഘോഷിക്കുന്ന ഉമേഷ് യാദവ്പിടിഐ

അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍ ക്യാപ്റ്റനായുള്ള ഹര്‍ദിക് പാണ്ഡ്യയുടെ തുടക്കം തോല്‍വിയോടെ. പഴയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ പുതിയ ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലിനു നായകനായുള്ള തുടക്കത്തിന്റെ ഹാപ്പി എന്‍ഡിങ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ആറ് റണ്‍സിന്റെ വിജയമാണ് അവര്‍ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് എടുത്തത്. വിജയം തേടിയിറങ്ങിയ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സില്‍ അവസാനിച്ചു.

അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിന്റെ ബൗളിങാണ് ഗുജാറത്തിനു ജയത്തിലേക്കുള്ള വഴിയൊരുക്കിയത്. അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 19 റണ്‍സ് വേണമായിരുന്നു.

ക്രീസില്‍ ഹര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തില്‍ ഫോറും അടിച്ച് ഹര്‍ദിക് ലക്ഷ്യം 9 ആക്കി കുറച്ചു. എന്നാല്‍ മൂന്നാം പന്തില്‍ ഹര്‍ദികിനെ ഉമേഷ് മടക്കി. നാലാം പന്തില്‍ പിയൂഷ് ചൗളയേയും പുറത്താക്കി മുംബൈയെ ഉമേഷ് ഞെട്ടിച്ചു. പിന്നീടുള്ള രണ്ട് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഗുജറാത്ത് ജയവും തൊട്ടു.

ഡെവാള്‍ ബ്രവിസ് (38 പന്തില്‍ 46) ആണ് മുംബൈ ടോപ് സ്‌കോറര്‍. താരം മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തി. മുന്‍ നായകന്‍ രോഹിത് ശര്‍മ 29 പന്തില്‍ ഏഫ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്തും തിളങ്ങി. തിലക് വര്‍മ 19 പന്തില്‍ 25 റണ്‍സും നമാന്‍ ധിര്‍ 10 പന്തില്‍ 20 റണ്‍സും കണ്ടെത്തി.

ഹര്‍ദിക്, ടീം ഡേവിഡ് എന്നിവര്‍ 11 വീതം റണ്‍സും എടുത്തു. മറ്റൊരാളും രണ്ടക്കം കടന്നില്ല.

ഗുജറാത്തിനായി അസ്മതുല്ല ഒമര്‍സായ്, ഉമേഷ് യാദവ്. മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സായ് കിഷോര്‍ ഒരു വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ മികച്ച ബൗളിങിലൂടെ ഗുജറാത്തിനെ പിടിച്ചുകെട്ടി. 39 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (22 പന്തില്‍ 31), വൃദ്ധിമാന്‍ സാഹ (19), അസ്മതുള്ള ഒമര്‍സായ് (17), ഡേവിഡ് മില്ലര്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

15 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്ത രാഹുല്‍ തേവാടിയയാണ് സ്‌കോര്‍ ഈ നിലയിലേക്ക് എത്തിച്ചത്.

മുംബൈ നിരയില്‍ ജസ്പ്രിത് ബുംറ മികച്ച ബൗളിങ് പുറത്തെടുത്തു. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജെറാര്‍ഡ് കോറ്റ്‌സി രണ്ടും പിയൂഷ് ചൗള ഒരു വിക്കറ്റും സ്വന്തമാക്കി.

ജയം ആഘോഷിക്കുന്ന ഉമേഷ് യാദവ്
ഐപിഎല്‍ ഫൈനല്‍; ചെന്നൈ വേദിയാകും?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com