ഇഷ്ടം സൂപ്പര്‍ ബൈക്കുകളും റോക്കറ്റും, കടുത്ത സ്റ്റെയ്ന്‍ ഫാന്‍! ധവാനെ വിറപ്പിച്ച മായങ്കിന്റെ വേഗ വിസ്മയം (വീഡിയോ)

പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനു നേരെ എറിഞ്ഞ ഒരു പന്തിന്റെ വേഗം 155.8 കിലോമീറ്റര്‍!
മായങ്ക് യാദവ്
മായങ്ക് യാദവ്ട്വിറ്റര്‍

ലഖ്‌നൗ: മായങ്ക് യാദവ്... നിര്‍ണായക വിജയം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു സമ്മാനിച്ച യുവ താരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. പഞ്ചാബ് കിങ്‌സിനെതിരായ പോരില്‍ നിര്‍ണായക വിജയം സമ്മാനിച്ച യുവ പേസര്‍ ഈ സീസണിലെ ഒരു ശ്രദ്ധേയ നേട്ടവും സ്വന്തം പേരില്‍ ചേര്‍ത്തു. സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞാണ് മായങ്ക് യാദവ് നേട്ടം സ്വന്തമാക്കിയത്. പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനു നേരെ എറിഞ്ഞ ഒരു പന്തിന്റെ വേഗം 155.8 കിലോമീറ്ററായിരുന്നു. നിലവില്‍ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്താണിത്.

27 റണ്‍സ് വഴങ്ങി താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കളി ട്വിസ്റ്റ് ചെയ്തു. ലഖ്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 11.3 ഓവറില്‍ വിക്കറ്റ് നഷ്മില്ലാതെ 102 റണ്‍സെന്ന നിലയിലായിരുന്നു. 12ാം ഓവറിന്റെ നാലാം പന്തില്‍ ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കിയാണ് താരം കളി തിരിച്ചത്. പിന്നാലെ പ്രഭുസിമ്രാന്‍ സിങിനേയും ജിതേഷ് ശര്‍മയേയും പുറത്താക്കി ടീമിനു ശ്രദ്ധേയ മുന്നേറ്റം സാധ്യമാക്കി 21കാരനായ മായങ്ക് കളിയിലെ താരവുമായി.

സൂപ്പര്‍ ബൈക്കുകളും റോക്കറ്റുകളും വിമാനങ്ങളുമാണ് മായങ്ക് യാദവിനു ഏറ്റവും പ്രിയം. ഇതിഹാസ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് മായങ്ക്. ആ വേഗ വിസ്മയങ്ങളെ പേസില്‍ ആവഹിച്ചാണ് മായങ്ക് പന്തെറിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശിഖര്‍ ധവാന്‍ 50 പന്തില്‍ 70 റണ്‍സുമായും ജോണി ബെയര്‍സ്‌റ്റോ 29 പന്തില്‍ 42 റണ്‍സുമായും മിന്നും തുടക്കമാണ് പഞ്ചാബിനു നല്‍കിയത്. എന്നാല്‍ പിന്നീടു വന്നവരില്‍ 17 പന്തില്‍ 28 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റന്‍, 7 പന്തില്‍ 19 റണ്‍സെടുത്ത പ്രഭുസിമ്രാന്‍ സിങ് എന്നിവര്‍ക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. പഞ്ചാബിന്റെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സില്‍ അവസാനിച്ചു.

ലഖ്‌നൗ 21 റണ്‍സിന്റെ നിര്‍ണായക വിജയമാണ് സ്വന്തമാക്കിയത്. സീസണിലെ ആദ്യ മത്സരം തോറ്റ് പോയിന്റ് പട്ടികയില്‍ അവസാനമായിരുന്നു ലഖ്‌നൗ. അവര്‍ വിജയ വഴിയിലെത്തിയപ്പോള്‍ പഞ്ചാബ് തുടര്‍ച്ചയായി രണ്ടാം മത്സരമാണ് തോറ്റത്.

മായങ്ക് യാദവ്
ബാബര്‍ അസം വീണ്ടും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com