സിക്‌സ് തൂക്കി ജയം കുറിച്ച് 'കില്ലര്‍ മില്ലര്‍!'- അനായാസം ഗുജറാത്ത്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിനു വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്
മില്ലര്‍
മില്ലര്‍ട്വിറ്റര്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് രണ്ടാം ജയം ആഘോഷിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് അനായാസം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ഗുജറാത്ത് 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 168 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.

ഗുജറാത്തിനായി ഇറങ്ങിയ അഞ്ച് ബാറ്റര്‍മാരും മികച്ച സംഭാവന നല്‍കിയതോടെയാണ് അവര്‍ അനായാസം ജയിച്ചു കയറിയത്. വൃദ്ധിമാന്‍ സാഹ (13 പന്തില്‍ 25), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (28 പന്തില്‍ 36), സായ് സുദര്‍ശന്‍ (36 പന്തില്‍ 45) എന്നിവരാണ് പുറത്തായത്. കളി ജയിക്കുമ്പോള്‍ ഡേവിഡ് മില്ലര്‍ (27 പന്തില്‍ 44), വിജയ് ശങ്കര്‍ (11 പന്തില്‍ 14) എന്നിവര്‍ പുറത്താകാതെ ക്രീസില്‍ നിന്നു. അവസാന ഓവര്‍ എറിയാനെത്തിയ ജയദേവ് ഉനദ്കടിന്റെ ആദ്യ പന്ത് തന്നെ സിക്‌സര്‍ തൂക്കി മില്ലര്‍ ജയം ഉറപ്പിച്ചു.

ഹൈദരാബാദിനായി ഷഹബാസ് അഹ്മദ്, മായങ്ക് മാര്‍ക്കണ്ഡെ, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ടോസ് നേടി ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയവരില്‍ രണ്ട് പേരൊഴികെ മറ്റെല്ലാവരും രണ്ടക്കം കടന്നു. എന്നാല്‍ അധികം ക്രീസില്‍ നില്‍ക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

ട്രാവിസ് ഹെഡ്ഡ് (14 പന്തില്‍ 19), മായങ്ക് അഗര്‍വാള്‍ (17 പന്തില്‍ 16), അഭിഷേക് ശര്‍മ (20 പന്തില്‍ 29), എയ്ഡന്‍ മാര്‍ക്രം (19 പന്തില്‍ 17), ഹെയ്ന്റിച് ക്ലാസന്‍ (13 പന്തില്‍ 24), ഷഹബാസ് അഹമദ് (20 പന്തില്‍ 22), അബ്ദുല്‍ സമദ് (14 പന്തില്‍ 29) എന്നിവരാണ് രണ്ടക്കം കടന്നത്. ഷഹബാസ് അഹമദിനേയും പിന്നാലെ ക്രീസിലെത്തിയ വാഷിങ്ടന്‍ സുന്ദറിനേയും (ഗോള്‍ഡന്‍ ഡക്ക്) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മോഹിത് ഹൈദരാബാദിനെ 162ല്‍ ഒതുക്കി. അഭിഷേക് ശര്‍മ, ക്ലാസന്‍ എന്നിവര്‍ രണ്ട് വീതം സിക്സുകള്‍ തൂക്കി. അബ്ദുല്‍ സമദ് അവസാന പന്തില്‍ റണ്ണൗട്ടായി. കമ്മിന്‍സ് (2) പുറത്താകാതെ നിന്നു.

ഗുജറാത്തിനായി മോഹിത് ശര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അസ്മതുല്ല ഒമര്‍സായ്, ഉമേഷ് യാദവ്, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മില്ലര്‍
ഒരു സെഞ്ച്വറിയും ഇല്ല, ടീം ടോട്ടല്‍ 531! ഇന്ത്യയുടെ, 48 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ലങ്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com