'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റ റണ്ണിനു വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്
കമ്മിന്‍സ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍. കളി തിരിച്ച മൂവര്‍ സംഘം
കമ്മിന്‍സ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍. കളി തിരിച്ച മൂവര്‍ സംഘംട്വിറ്റര്‍

ഹൈദരാബാദ്: രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒറ്റ റണ്‍സിന്റെ ആവേശ വിജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. അവസാന പന്ത് വരെ ആവേശം നിലനിന്ന പോരാട്ടത്തില്‍ ഭുവനേശ്വര്‍ കുമാറിന്റെ അവസാന ഓവറാണ് കളി എസ്ആര്‍എചിനു അനുകൂലമാക്കിയത്. മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുമെന്ന ചിന്തയിലായിരുന്നു ആ ഘട്ടത്തില്‍ താന്നെന്നു വെളിപ്പെടുത്തി ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്.

'അതിശയിപ്പിക്കുന്ന പോരാട്ടമായിരുന്നു. അവസാന പന്തില്‍ ഒരു വിക്കറ്റെടുത്താല്‍ ഞങ്ങള്‍ക്ക് കളി ജയിക്കാമെന്ന കാര്യം ഞാന്‍ മറന്നിരുന്നു. സൂപ്പര്‍ ഓവറിനെ കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത്. ഇത് ടി20 ക്രിക്കറ്റാണ്. ബാറ്റിങ് നിരയെ പിടിച്ചു നിര്‍ത്താന്‍ ചിലപ്പോള്‍ സാധിച്ചേക്കും. എന്നാല്‍ അവസാന ഓവര്‍ അങ്ങനെ ആയിരിക്കണം എന്നില്ല. അപ്പോള്‍ എന്തും സംഭവിക്കാം. ഭുവി ആറ് യോര്‍ക്കറുകള്‍ എറിഞ്ഞ് കളി വരുതിയിലാക്കുകയായിരുന്നു'- കമ്മിന്‍സ് മത്സര ശേഷം വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അവസാന ഓവറില്‍ എസ്ആര്‍എച് പ്രതിരോധിക്കേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. കുറഞ്ഞ ഓവര്‍ നിരക്ക് ശിക്ഷയെ തുടര്‍ന്നു സര്‍ക്കിളിനു പുറത്ത് നാല് ഫീല്‍ഡര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവസാന പന്തില്‍ രാജസ്ഥാന് വേണ്ടിയിരുന്നത് 2 റണ്‍സും. എന്നാല്‍ അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ രാജസ്ഥാന്‍ ബാറ്റര്‍ റോവ്മാന്‍ പവലിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ എസ്ആര്‍എച് അവിശ്വസനീയ വിജയം സ്വന്തമാക്കുകയായിരുന്നു.

കമ്മിന്‍സ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍. കളി തിരിച്ച മൂവര്‍ സംഘം
'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com