ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ ആന്‍ഡേഴ്‌സന്‍ മൂന്നാം സ്ഥാനത്ത്
ജെയിംസ് ആന്‍ഡേഴ്‌സന്‍
ജെയിംസ് ആന്‍ഡേഴ്‌സന്‍ എഎഫ്പി

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കാനൊരുങ്ങുന്നു. ക്രിക്കറ്റ് മൈതാനത്തോടു വിട പറയുകയാണെന്നു 41കാരന്‍ സ്ഥിരീകരിച്ചു. ജൂലൈ 10നു നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റ് തന്റെ കരിയറിലെ അവസാന ടെസ്റ്റ് പോരാട്ടമായിരിക്കുമെന്നു താരം വ്യക്തമാക്കി.

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടുന്ന ഏക പേസറെന്ന അനുപമ നേട്ടവുമായാണ് 41കാരന്‍ കളമൊഴിയാന്‍ ഒരുങ്ങുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ ആന്‍ഡേഴ്‌സന്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 800 വിക്കറ്റുകളുമായി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ഒന്നാമതും 708 വിക്കറ്റുകളുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രണ്ടാമതും നില്‍ക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2003ലാണ് ഇംഗ്ലണ്ടിനായി സിംബാബ്‌വെക്കെതിരെയാണ് താരം ടെസ്റ്റില്‍ അരങ്ങേറിയത്. 187 ടെസ്റ്റുകളില്‍ നിന്നു 700 വിക്കറ്റുകള്‍. 42 റണ്‍സ് വഴങ്ങി 7 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ടിന്നിങ്‌സിലുമായി 71 റണ്‍സ് വഴങ്ങി 11 വിക്കറ്റുകള്‍ വീഴ്ത്തിയതും മികവ് പുലര്‍ത്തിയ പ്രകടനം.

2002ല്‍ ഓസ്‌ട്രേലിയക്കെതിരെ ഏകദിന അരങ്ങേറ്റം. 2015ല്‍ അഫ്ഗാനിസ്ഥാനെതിരെയാണ് അവസാന ഏകദിനം. പിന്നീട് ടെസ്റ്റില്‍ മാത്രമാണ് താരം ഇറങ്ങിയത്. 194 ഏകദിന മത്സരങ്ങളില്‍ നിന്നു 269 വിക്കറ്റുകള്‍. 23 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.

19 ടി20 മത്സരങ്ങളും താരം കളിച്ചു. 23 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ടി20യില്‍ മികച്ച പ്രകടനം. 18 വിക്കറ്റുകളാണ് താരം അന്താരാഷ്ട്ര ടി20യില്‍ സ്വന്തമാക്കിയത്. അവസാന പോരാട്ടം 2009ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ. അരങ്ങേറ്റം 2007ല്‍ ഓസ്‌ട്രേലിയക്കെതിരെ.

ജെയിംസ് ആന്‍ഡേഴ്‌സന്‍
പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത, രാജസ്ഥാന്‍; 2 സ്ഥാനങ്ങള്‍ക്കായി 4 ടീമുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com