'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഈ രാജ്യത്ത് താന്‍ കണ്ട പ്രതിഭകളെ നോക്കിയാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക ജോലി ഏറെ ആകര്‍ഷിപ്പിക്കുന്നതാണ് ജസ്റ്റിന്‍ ലാങര്‍ പറഞ്ഞു.
'ദ്രാവിഡിന് പകരക്കാരന്‍ ആര്? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍
'ദ്രാവിഡിന് പകരക്കാരന്‍ ആര്? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍എക്‌സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഓസ്ട്രേലിയന്‍ മുന്‍ താരവും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പരിശീലകനുമായ ജസ്റ്റിന്‍ ലാങര്‍. ടി20 ലോകകപ്പിന് ശേഷം നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാാനിക്കും. ഇന്ത്യ പുതിയ പരിശീലകനെ ക്ഷണിക്കുന്ന സാഹചര്യത്തില്‍ വിദേശ പരിശീലകര്‍ ഉള്‍പ്പടെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

പുതിയ പരിശീലകനായി ബിസിസിഐ ഇതിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ''ശരി, എനിക്ക് ജിജ്ഞാസയുണ്ട്,'' പരിശീലക ജോലിയോടുള്ള താല്‍പ്പര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലാങര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുകയെന്നത് അസാധാരണമായ ജോലിയാണ്, താന്‍ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഈ രാജ്യത്ത് താന്‍ കണ്ട പ്രതിഭകളെ നോക്കിയാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക ജോലി ഏറെ ആകര്‍ഷിപ്പിക്കുന്നതാണ് ജസ്റ്റിന്‍ ലാങര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ദ്രാവിഡിന് പകരക്കാരന്‍ ആര്? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍
'ഹര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍ വേണ്ട'- രോഹിത് നിലപാട് എടുത്തു

ഓസീസിനായി 105 ടെസ്റ്റുകള്‍ ലാങര്‍ കളിച്ചിട്ടുണ്ട്, 45 ശരാശരിയില്‍ 7696 റണ്‍സ് നേടി. കൂടാതെ, നാല് വര്‍ഷത്തോളം ഓസ്ട്രേലിയന്‍ ടീമിനെ പരിശീലിപ്പിച്ചു. 2018 ലാങര്‍ പരിശീലകനായ ശേഷമാണ് 2021-ല്‍ ഓസ്ട്രേലിയ തങ്ങളുടെ കന്നി ടി20 ലോകകപ്പ് കിരീടവും നേടിയത്.

ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി തുടരണമെങ്കില്‍ ദ്രാവിഡിനും മറ്റെല്ലാ അപേക്ഷകരെയും പോലെ സെലക്ഷന്‍ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com