ലീഗ് മത്സരങ്ങള്‍ അതിര്‍ത്തി കടക്കുമോ?; മാറി ചിന്തിച്ച് ഫിഫ
ലീഗ് മത്സരങ്ങള്‍ അതിര്‍ത്തി കടക്കുമോ?; മാറി ചിന്തിച്ച് ഫിഫപ്രതീകാത്മക ചിത്രം

ലീഗ് മത്സരങ്ങള്‍ അതിര്‍ത്തി കടക്കുമോ?; മാറി ചിന്തിച്ച് ഫിഫ

യുണൈറ്റഡ് സ്റ്റേറ്റ്‌സും അറേബ്യന്‍ രാജ്യങ്ങളും മുന്‍നിര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ലീഗ് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ തയ്യാറാകുമെന്നാണ് ഫിഫയുടെ വിലയിരുത്തല്‍.

ബാങ്കോക്ക്: ലീഗ് മത്സരങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നടത്തുന്നതിനുള്ള വിലക്ക് മാറ്റുന്നത് ഫിഫയുടെ പരിഗണനയില്‍. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടക്കേണ്ട മത്സരങ്ങള്‍ മറ്റുരാജ്യങ്ങളിലേക്ക് മാറ്റിയാല്‍ ആരാധകരുടെ കടുത്ത എതിര്‍പ്പിന് കാരണമാകാനും ഇടയായേക്കുമെന്നും ഫിഫ കരുതുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സും അറേബ്യന്‍ രാജ്യങ്ങളും മുന്‍നിര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ലീഗ് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കാന്‍ തയ്യാറാകുമെന്നാണ് ഫിഫയുടെ വിലയിരുത്തല്‍. ഇത് കൂടാതെ വിവിധ ലീഗുകളിലെ യുഎസ് നിക്ഷേപവും, ക്ലബുകളുടെ ഉടമസ്ഥതയുമെല്ലാം ഈ നയം സ്വീകാര്യമാക്കുമെന്നാണ് ഫിഫ പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനെക്കുറിച്ച് പഠിക്കാനായി ഒരു പതിനഞ്ചംഗപാനല്‍ ഉണ്ടാക്കും. അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമതീരുമാനം. 2014ലാണ് ഫിഫ അവസാനമായി ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്.

ലീഗ് മത്സരങ്ങള്‍ അതിര്‍ത്തി കടക്കുമോ?; മാറി ചിന്തിച്ച് ഫിഫ
റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com