ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ

സഞ്ജു സാംസണിനേക്കാള്‍ ഋഷഭ് പന്തിനാണ് ആദ്യ ഇലവനില്‍ ഗംഭീര്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത്
സഞ്ജു സാംസൺ
സഞ്ജു സാംസൺഫയൽ

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഇലവനില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭ് പന്തോ അതോ സഞ്ജു സാംസണോ? ഈ ചോദ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഐപിഎല്ലില്‍ ഇരുവരും മികച്ച ഫോമിലാണ് എന്നത് കൊണ്ട് ആരാണ് കൂടുതല്‍ കഴിവുള്ള താരം എന്നും ആരാണ് ടീമില്‍ കൂടുതല്‍ പ്രയോജനം ചെയ്യാന്‍ സാധ്യതയെന്നും പറയാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ താന്‍ ആര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത് എന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

സഞ്ജു സാംസണിനേക്കാള്‍ ഋഷഭ് പന്തിനാണ് ആദ്യ ഇലവനില്‍ ഗംഭീര്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയത്. മധ്യനിര ബാറ്റ്‌സ്മാന്‍ ആയത് കൊണ്ട് ഋഷഭ് പന്തിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ശക്തമായ മധ്യനിര കെട്ടിപ്പടുക്കുവാന്‍ ഇത് ഗുണം ചെയ്യുമെന്ന് ഗംഭീര്‍ പറയുന്നു. 'ഐപിഎല്ലില്‍ പന്ത് മധ്യനിരയില്‍ ബാറ്റ് ചെയ്തപ്പോള്‍, സഞ്ജു ടോപ്പ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്തത്. രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി എന്നിവരായിരിക്കും ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ വരിക. ഇത് കണക്കിലെടുക്കുമ്പോള്‍ മധ്യനിരയില്‍ പന്തിന്റെ സാന്നിധ്യം കരുത്തുപകരും'-സ്‌പോര്‍ട്‌സ്‌കീഡയോട് ഗംഭീര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ, പന്തിന്റെ ഇടംകൈയ്യന്‍ ബാറ്റിങ് ശൈലി ഇന്ത്യയുടെ മധ്യനിരയില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ സഹായിക്കും. പന്ത് ഒരു ഇടംകൈയ്യന്‍ ബാറ്ററായതിനാല്‍ ടീമിന്റെ മധ്യനിരയില്‍ വൈവിധ്യം കൊണ്ടുവരാന്‍ കഴിയും. ഇടം-വലംകൈ കോമ്പിനേഷന്‍ തന്ത്രപരമായി ഉപയോഗിക്കാന്‍ സഹായിക്കും. ടീമിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സ്വാഭാവിക മധ്യനിര ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പന്തിനാണ് ഞാന്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ടീം ഇന്ത്യയുടെ കോമ്പിനേഷന്‍ നോക്കുമ്പോള്‍, ഞങ്ങള്‍ക്ക് ആ സ്ഥാനത്ത് വിക്കറ്റ് കീപ്പറെയാണ് വേണ്ടത്, ടോപ്പ് ഓര്‍ഡറല്ല'- അദ്ദേഹം പറഞ്ഞു.

ഫിനിഷര്‍ റോളില്‍ സഞ്ജു സാംസണിലാണ് മാനേജ്‌മെന്റ് കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നതെങ്കില്‍ സഞ്ജുവിനെ ആദ്യ ഇലവനില്‍ കളിപ്പിക്കാവുന്നതാണ്. ആറ്, ഏഴ് സ്ഥാനങ്ങളില്‍ സഞ്ജുവിന് കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ കഴിയുമെന്ന് മാനേജ്‌മെന്റിന് വിശ്വാസം ഉണ്ടെങ്കില്‍ അവര്‍ക്ക് സഞ്ജുവിനെ പരീക്ഷിക്കാവുന്നതാണ്. മത്സര സാഹചര്യം അനുസരിച്ച് തെരഞ്ഞെടുപ്പില്‍ മാറ്റം വരുത്തുക എന്നതാണ് പ്രധാനമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസൺ
ഡല്‍ഹിയുടെ ജയം ആഘോഷിച്ചത് രാജസ്ഥാന്‍; സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com