2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് അൽ നസർ സൂപ്പർ താരം ഒന്നാം സ്ഥാനത്തെത്തിയത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോട്വിറ്റര്‍

ന്യൂയോർക്ക്: ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള കായിക താരമായി പോർച്ചു​ഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡ‍ോ. പ്രമുഖ ധനകാര്യ മാസിക ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് അൽ നസർ സൂപ്പർ താരം ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ 12 മാസത്തെ താരത്തിന്റെ വരുമാനം 2170 കോടി രൂപ.

ഇതു നാലാം തവണയാണ് താരം പട്ടികയിൽ ഒന്നാമതെത്തുന്നത്. സ്പാനിഷ് ​ഗോൾഫ് താരം ജോൺ റഹം രണ്ടാം സ്ഥാനത്തേക്ക് കയറി. 1820 കോടിയാണ് താരത്തിന്റെ വാർഷിക വരുമാനം. 1127 കോടി രൂപ വരുമാനമുള്ള അർജന്റീന ഇതിഹാസ താരം ലയണൽ മെസിയാണ് മൂന്നാമത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കളിയുടെ പ്രിതിഫലത്തിനു പുറമെ, പരസ്യങ്ങളുൾപ്പെടെയുള്ളവയിലെ വരുമാനം കൂടി കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. സൗദി ക്ലബ് അൽ നസറിൽ നിന്നു കരാർ പ്രകാരം താരത്തിനു വാർഷിക പ്രതിഫലമായി 1669 കോടിയാണ് ലഭിക്കുന്നത്. ബാക്കി തുക കളത്തിനു പുറത്തു നിന്നുള്ള നേട്ടമാണ്. ഇന്റർ മയാമിക്കായി കളിക്കുന്ന ലയണൽ മെസിക്ക് 542 കോടി രൂപയാണ് ക്ലബ് വാർഷിക പ്രതിഫലമായി നൽകുന്നത്.

ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ പട്ടികയിൽ കുതിപ്പ് നടത്തി. 918 കോടിയാണ് എംബാപ്പെയുടെ വരുമാനം. താരം ആറാം സ്ഥാനത്തേക്ക് ഉയർന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com