2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

യൂറോ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ദിദിയര്‍ ദെഷാംപ്‌സ്
N'Golo Kante return
എന്‍ഗോളോ കാന്‍ഡെട്വിറ്റര്‍

പാരിസ്: ഇടവേളയ്ക്ക് ശേഷം മധ്യനിരയിലെ ഭാവനാ സമ്പന്നനായ താരം എന്‍ഗോളോ കാന്‍ഡെ ഫ്രാന്‍സ് ടീമില്‍ തിരിച്ചെത്തി. യൂറോ കപ്പിനുള്ള ഫ്രാന്‍സ് ടീമിനെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ചപ്പോഴാണ് ശ്രദ്ധേയ സാന്നിധ്യമായി താരം മാറിയത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ദേശീയ ടീമില്‍ തിരിച്ചെത്തുന്നത്. മുന്‍ ചെല്‍സി താരമായിരുന്ന കാന്‍ഡെ നിലവില്‍ സൗദി ലീഗില്‍ അല്‍ ഇത്തിഹാദിനായി കളിക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കിലിയന്‍ എംബാപ്പെയാണ് ടീം നായകന്‍. അന്റോയിന്‍ ഗ്രിസ്മാനും ടീമില്‍ ഇടംപിടിച്ചു. ഒലിവര്‍ ജിറൂദും ടീമിലുണ്ട്.

പിഎസ്ജി പ്രതിരോധ താരം ലുക്കാസ് ഹെര്‍ണാണ്ടസാണ് ടീമില്‍ ഉള്‍പ്പെടാത്ത ശ്രദ്ധേയ താരം. പരിക്കാണ് താരത്തിന്റെ അവസരം നഷ്ടമാക്കിയത്. റയല്‍ താരം ചൗമേനി, ബയേണ്‍ താരങ്ങളായ കിങ്‌സ്‌ലി കോമാന്‍, ഉപമക്കാനോ തുടങ്ങിയവരും ടീമില്‍ ഇടം പിടിച്ചു.

N'Golo Kante return
ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com