പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും

രണ്ടാം സ്ഥാനത്ത് ആരെത്തും
IPL 2024 Playoff
ചെന്നൈ സൂപ്പര്‍ കിങ്സ് ടീംട്വിറ്റര്‍

ഹൈദരാബാദ്: ഐപിഎല്‍ പ്ലേ ഓഫിലേക്ക് മൂന്നാം ടീമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കടന്നെത്തിയതോടെ ഒരു സ്ഥാനത്തിനായാണ് ഇനി ടീമുകള്‍ മത്സരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകളാണ് അവകാശവാദവുമായി നില്‍ക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒന്നാം സ്ഥാനം ഉറപ്പാക്കി. പട്ടികയിലെ രണ്ടാം സ്ഥാനമാര്‍ക്ക് എന്നതാണ് ഇനി അറിയേണ്ടത്. രാജസ്ഥാന്‍, ഹൈദരാബാദ് ടീമുകള്‍ക്കൊപ്പം നാലാമതെത്തുന്ന ടീമും രണ്ടാം സ്ഥാനം ലക്ഷ്യമിടും. ടീമുകള്‍ക്ക് ഇനി ഒരു മത്സരമാണ് ശേഷിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാലാം സ്ഥാനക്കാരെ നിര്‍ണായിക്കുന്നത് ആര്‍സിബി- സിഎസ്‌കെ പോരാട്ടമാണ്. ഇതില്‍ വമ്പന്‍ ജയം നേടിയാല്‍ ആര്‍സിബിക്ക് പ്ലേ ഓഫിലെത്താം. ചെന്നൈയ്ക്ക് ജയം മാത്രം മതി സ്ഥാനമുറപ്പിക്കാന്‍.

നാലാം ടീമായി നേരിയ പ്രതീക്ഷ ഡല്‍ഹി ക്യാപിറ്റല്‍സിനുണ്ട്. അതു പക്ഷേ വിദൂര സാധ്യത മാത്രമാണ്. സമാനമാണ് ലഖ്‌നൗവിനും. ഇന്ന് വമ്പന്‍ ജയം ജയിയ്ക്കുകയും മറ്റ് ടീമുകളുടെ ഫലം അനൂകലമാകുകയും വേണം. ഡല്‍ഹി നിലവില്‍ അഞ്ചാം സ്ഥാനത്തും ലഖ്‌നൗ ഏഴാമതും നില്‍ക്കുന്നു.

IPL 2024 Playoff
2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com