ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

കൊല്‍ക്കത്ത, രാജസ്ഥാന്‍ ടീമുകള്‍ക്ക് പിന്നാലെ ഹൈദരാബാദും
IPL 2024- SunRisers in playoffs
ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സും ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലുംപിടിഐ

ഹൈദരാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ പോരാട്ടവും മഴയില്‍ ഒലിച്ചതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫില്‍. 15 പോയിന്റുകളുമായി പ്ലേ ഓഫിലേക്ക് അവര്‍ മുന്നേറി.

ഹൈദരാബാദില്‍ നടക്കേണ്ട പോരാട്ടം മഴയെ തുടര്‍ന്നു ഒരു പന്ത് പോലും എറിയാതെയാണ് ഉപേക്ഷിച്ചത്. ഇതോടെ 12 പോയിന്റുകളുമായി ഗുജറാത്ത് സീസണ്‍ അവസാനിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുജറാത്തിനു ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാമെന്ന മോഹം പൊലിഞ്ഞു. അവരുടെ കഴിഞ്ഞ മത്സരവും മഴയെ തുടര്‍ന്നു ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്ക് പിന്നാലെയാണ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചത്. ഇനി ശേഷിക്കുന്ന ഒരു സ്ഥാനത്തേക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് പോരാട്ടം. മത്സര ഫലം നോക്കി നേരിയ പ്രതീക്ഷകളുമായി ഡല്‍ഹിയും.

IPL 2024- SunRisers in playoffs
'ഇതിഹാസമായി വിരമിക്കുന്നു'- ഛേത്രിക്ക് ഫിഫയുടെ ആദരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com