ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

നിര്‍ണായക ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 219 റണ്‍സ് വിജയലക്ഷ്യം
 Faf du Plessis plays a shot
ഡുപ്ലെസിയുടെ ബാറ്റിങ്പിടിഐ

ബംഗളൂരു: നിര്‍ണായക ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 219 റണ്‍സ് വിജയലക്ഷ്യം. പ്ലേഓഫില്‍ കയറിപ്പറ്റണമെങ്കില്‍ ബംഗളൂരുവിന് ജയം അനിവാര്യമാണ്. മഴ പെയ്ത് മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ 15 പോയിന്റുമായി ചെന്നൈ പ്ലേഓഫില്‍ കയറും.

വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ച്വറി തികച്ച ഡുപ്ലെസിയുടെയും ബാറ്റിങ് മികവിലാണ് ബംഗളൂരു കൂറ്റന്‍ സ്‌കോറിലെത്തിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 78 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. പിന്നീട് വന്ന രജത് പട്ടിദാര്‍, കാമറൂണ്‍ ഗ്രീന്‍, എന്നിവരും സ്‌കോറിന്റെ വേഗം കൂട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 17 പന്തില്‍ 38 റണ്‍സ് നേടി പുറത്താകാതെ നിന്ന ഗ്രീന്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതാണ് ടീം സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചത്. അഞ്ചുപന്തില്‍ 16 റണ്‍സ് നേടിയ മാക്‌സ് വെല്ലും അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡുപ്ലെസി 39 പന്തിലാണ് 54 റണ്‍സ് നേടിയത്. 29 പന്തില്‍ 47 റണ്‍സ് നേടിയ കോഹ് ലിയാണ് തുടക്കത്തില്‍ ആക്രമണ ബാറ്റിങ് പുറത്തെടുത്തത്. മഴ തടസപ്പെടുത്തിയില്ലെങ്കില്‍ 18 റണ്‍സ് വ്യത്യാസത്തില്‍ തോല്‍പ്പിക്കാനായാല്‍ ആര്‍സിബിക്ക് പ്ലേ ഓഫിലെത്താം. മഴ പെയ്ത് മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. അതോടെ 15 പോയിന്റുമായി ചെന്നൈ പ്ലേഓഫില്‍ കയറും.

 Faf du Plessis plays a shot
ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com