'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ അവസാനത്തെ മത്സരമായിരുന്നു ഇന്നലെത്തേത്. അതുകൊണ്ട് അടുത്ത സീസണിലെ ആദ്യമത്സരത്തിലെ സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വരികയുള്ളു.
Slow Over-rate Penalty: Hardik suspended for one match
കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴഎക്സ്

ന്യൂഡല്‍ഹി: അടുത്ത ഐപിഎല്‍ സീസണില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് ആദ്യമത്സരം നഷ്ടമാകും. ലഖ്‌നൗവിനെതിരായ ഇന്നലത്തെ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഹര്‍ദിക്കിന് വിനയായത്. കൂടാതെ 30 ലക്ഷം രൂപ പിഴയും ചുമത്തി.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ അവസാനത്തെ മത്സരമായിരുന്നു ഇന്നലെത്തേത്. അതുകൊണ്ട് അടുത്ത സീസണിലെ ആദ്യമത്സരത്തിലെ സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വരികയുള്ളു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മെയ് 17 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ഐപിഎല്‍ 2024 മത്സരത്തില്‍ ടീം സ്ലോ ഓവര്‍ നിരക്ക് നിലനിര്‍ത്തിയതിന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പിഴ ചുമത്തി'- ഐപിഎല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐപിഎല്ലിലെ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണില്‍ മൂന്നാം തവണയാണ് മുംബൈ ടീം കുറഞ്ഞ ഓവര്‍ നിരക്ക് തുടര്‍ന്നത്. ഹര്‍ദിക്കിന് മുപ്പത് ലക്ഷം രൂപ പിഴയും അടുത്ത മത്സരത്തില്‍ കളിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയതായി പ്രസ്താവനയില്‍ പറയുന്നു.

ടീമാകെ മറ്റ് അംഗങ്ങള്‍ക്ക് 12 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ടീം മാനേജ്‌മെന്റ് പിഴ അടയ്ക്കുന്നതിനാല്‍ കളിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവില്ല.

Slow Over-rate Penalty: Hardik suspended for one match
'ഹര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍ വേണ്ട'- രോഹിത് നിലപാട് എടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com