പൊരുതി കയറിയ ആവേശം, ആനന്ദം! കണ്ണു നിറഞ്ഞ് കോഹ്‌ലിയും അനുഷ്‌കയും (വീഡിയോ)

അവിശ്വസനീയ മുന്നേറ്റവുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു
RCB qualify for playoffs
വീഡിയോ സ്ക്രീന്‍ ഷോട്ട്

ബംഗളൂരു: സമാനതകളില്ലാത്ത തിരിച്ചു വരവിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ മൈതാനത്തും ഗാലറിയിലും വൈകാരിക മുഹൂര്‍ത്തങ്ങള്‍. പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് വിജയമാണ് ആര്‍സിബിക്ക് ആവശ്യമുണ്ടായിരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തില്‍ അവര്‍ 27 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയാണ് പ്ലേ ഓഫ് ഉറപ്പിച്ചത്.

ആവേശം അണപൊട്ടിയപ്പോള്‍ ഒരുവേള വിരാട് കോഹ്‌ലിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഗാലറിയില്‍ ഭാര്യയും നടിയുമായ അനുഷ്‌കയും വികാരധീനയായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അവിശ്വസനീയമായ ഒരു സീസണാണ് ആര്‍സബിയെ സംബന്ധിച്ചു. തുടര്‍ തോല്‍വികളുടെ നിരാശ തീര്‍ത്ത പടുകുഴിയില്‍ നിന്നാണ് ടീമിന്റെ രാജകീയ തിരിച്ചു വരവ്. എട്ടില്‍ ഏഴും തോറ്റ ശേഷമാണ് അവര്‍ തുടരെ ആറ് വിജയങ്ങള്‍ പിടിച്ച് പ്ലേ ഓഫിലേക്ക് ഗംഭീരമായി മുന്നേറിയത്.

RCB qualify for playoffs
മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com