പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

പ്ലേ ഓഫിലെത്താതെ സിഎസ്കെ പുറത്ത്
Dhoni clobbers 110 meters ‘farewell’ six
ധോനിപിടിഐ

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്ര സിങ് ധോനി അടിച്ച സിക്‌സ് പറന്നത് 110 മീറ്റര്‍ ദൂരത്തേക്ക്. മത്സരത്തില്‍ ധോനി നേടിയ ഏക സിക്‌സും ഇതായിരുന്നു.

13 പന്തില്‍ 25 റണ്‍സടിച്ച ധോനിക്കും പക്ഷേ അനിവാര്യമായ തോല്‍വി ഒഴിവാക്കാനായില്ല. ഈ സിക്‌സ് ധോനിയുടെ ഐപിഎല്‍ കരിയറിലെ അവസാനത്തേതാണെന്ന തരത്തിലാണ് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ധോനി നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രമാണുള്ളത്. ഈ സീസണോടെ താരം ഐപിഎല്ലിനോടും വിട പറയുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. ഇത്തവണ പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്തായതോടെ ധോനിയുടെ ഐപിഎല്‍ കരിയറിനു തോല്‍വിയോടെ അവസാനമായി എന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

മത്സര ശേഷം താരം ആര്‍സിബി താരങ്ങള്‍ക്ക് കൈ കൊടുക്കാനൊന്നും ഗ്രൗണ്ടിലേക്ക് വന്നില്ല. ആര്‍സിബി ജയം ആഘോഷിക്കുമ്പോള്‍ ഡഗൗട്ടില്‍ ധോനി നിരാശയോടെ ഇരിക്കുന്നതും കാണാമായിരുന്നു.

Dhoni clobbers 110 meters ‘farewell’ six
ഒളിംപിക്‌സ് മുന്നറിയിപ്പ്! ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യത്തിന് തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com