മനോഹരം! പ്രചോദിപ്പിക്കുന്നത്... തെരുവില്‍ തിമിര്‍ത്ത് ആരാധകര്‍ (വീഡിയോ)

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഗംഭീര തിരിച്ചു വരവില്‍ അര്‍ധരാത്രിയിലും ആഘോഷം
IPL 2024- RCB fans celebrate
ജയം ആഘോഷിക്കുന്ന ആര്‍സിബിപിടിഐ

തിരിച്ചു വരവ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. തുടര്‍ തോല്‍വികളില്‍ നട്ടം തിരിഞ്ഞ ഒരു ടീം തുടര്‍ ജയങ്ങളിലേക്ക് പരിവര്‍ത്തിച്ച് പ്ലേ ഓഫ് ഉറപ്പിച്ച കാഴ്ചയെ മനോഹരം എന്നു തന്നെ പറയണം. തിരിച്ചു വരവിന്റെ ഗംഭീര പാഠം, കളിച്ച് ജയിച്ചു തെളിയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പ്രോചിദിപ്പിക്കുന്ന രാജകീയ തിരിച്ചു വരവ് ബംഗളൂരു തെരുവുകളില്‍ ആഘോഷിച്ച് ആരാധകര്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയാണ് ബംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചത്. 27 റണ്‍സിനാണ് ആര്‍സിബിയുടെ ജയം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരുവില്‍ പരസ്പരം കെട്ടിപ്പിടിച്ചും നൃത്തം വച്ചു ആരാധകര്‍ ആഘോഷിച്ചു. ടീം ബസ് കടന്നു പോകുന്നതു വരെ കാത്തു നിന്ന ആരാധകര്‍ ടീം അംഗങ്ങളെ ആരവത്താല്‍ മൂടി.

മത്സരത്തില്‍ പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് ജയമായിരുന്നു ആര്‍സിബിക്ക് വേണ്ടിയിരുന്നത്. ടീം 27 റണ്‍സിനാണ് ജയം സ്വന്തമാക്കിയത്.

IPL 2024- RCB fans celebrate
രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com