രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

സീസണിലെ അവസാന ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഇന്ന്
Today’s IPL 2024 match
രാജസ്ഥാന്‍ റോയല്‍സ്ട്വിറ്റര്‍

ഹൈദരാബാദ്: ഐപിഎല്ലിലെ അവസാന ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഇന്ന്. ഇന്ന് ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സുമായും രണ്ടാം പോരില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായും ഏറ്റുമുട്ടും. പ്ലേ ഓഫ് ചിത്രം തെളിഞ്ഞതോടെ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍ ആര് എന്ന ചോദ്യത്തിനാണ് രണ്ട് മത്സരങ്ങളും ഉത്തരം തേടുന്നത്.

രാജസ്ഥാനും ഹൈദരാബാദും തമ്മിലാണ് രണ്ടാമതെത്താനുള്ള മത്സരം. ഒന്നാം സ്ഥാനം കൊല്‍ക്കത്തയും നാലാം സ്ഥാനം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും നേരത്തെ ഉറപ്പിച്ചിരുന്നു.

തുടരെ നാല് മത്സരങ്ങള്‍ തോറ്റ് ആത്മവിശ്വസത്തിനു വല്ലാതെ ക്ഷതമേറ്റാണ് രാജസ്ഥാന്‍ നില്‍ക്കുന്നത്. പ്ലേ ഓഫിലെ നിര്‍ണായക പോരാട്ടങ്ങളില്‍ ജയത്തിലെത്താന്‍ അവരെ സംബന്ധിച്ച് ആത്മവിശ്വാസം തിരികെ പിടിക്കുക എന്നത് അനിവാര്യതയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയെ സംബന്ധിച്ചു അടുത്ത ഘട്ടത്തിലേക്കുള്ള ശക്തി സംഭരിക്കാനുള്ള നീക്കമായിരിക്കും. ഒരുപക്ഷേ അവര്‍ ഇന്നു ബഞ്ച് ശക്തി പരീക്ഷിച്ചേക്കാം. അതേസമയം ജയത്തില്‍ കുറഞ്ഞതൊന്നും അവരും ലക്ഷ്യം വയ്ക്കും.

കഴിഞ്ഞ കളി മഴ കൊണ്ടു പോയതിനാല്‍ ഒരു പോയിന്റ് കളിക്കാതെ നേടിയാണ് ഹൈദരാബാദ് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. മഴ കൊണ്ടു പോയ കളിക്കു മുന്‍പാണ് അവര്‍ ജയ വഴിയിലെത്തിയത്.

പഞ്ചാബ് സീസണ്‍ ജയത്തോടെ അവസാനിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇത്തവണയും നിരാശ തന്നെയാണ് അവര്‍ക്ക്.

Today’s IPL 2024 match
'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com