സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

നിര്‍ണായക പോരില്‍ തന്ത്രവുമായി കോഹ്ലി
Kohli's Masterstroke
വിരാട് കോഹ്ലിട്വിറ്റര്‍

ബംഗളൂരു: മിന്നും ഫോമിലാണ് കോ​ഹ്‍ലി ഐപിഎല്ലിൽ ബാറ്റ് വീശുന്നത്. 708 റൺസുമായി ഓറഞ്ച് ക്യാപ് പോരിൽ ഒന്നാമൻ. ഇന്നലെ നിർണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ നിർണായക ഘട്ടത്തിൽ തന്ത്രം ഉപദേശിച്ചും കോഹ്‍ലി താരമായി.

മത്സരത്തിൽ അവസാന ഓവറിൽ 35 റൺസായിരുന്നു ചെന്നൈക്ക് ജയിക്കാൻ വേണ്ടത്. 27 റൺസിനു ജയിച്ചാൽ ആർസിബിക്കും 17 റൺസ് നേടിയാൽ ചെന്നൈയ്ക്കും പ്ലേ ഓഫ് ഉറപ്പിക്കാം.

അവസാന ഓവർ എറിഞ്ഞത് യഷ് ദയാൽ. താരത്തിന്റെ ആദ്യ പന്ത് തന്നെ ധോനി പടുകൂറ്റൻ സിക്സ് പറത്തി. 110 മീറ്റര്‍ ദൂരമാണ് ഈ സിക്സ് പോയത്. എന്നാൽ തൊട്ടടുത്ത പന്തിൽ ധോനി പുറത്ത്. വീണ്ടും സിക്സ് പറത്താനുള്ള തലയുടെ ശ്രമം സ്വപ്നിൽ സിങിന്റെ കൈയിൽ അവസാനിച്ചു. ശേഷിച്ച നാല് പന്തിൽ ഒരു റൺ മാത്രമാണ് ചെന്നൈ നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ധോനി സിക്സറടിച്ചതിനു പിന്നാലെ കോഹ്‍ലി യഷ് ദയാലിനു അടുത്തെത്തി യോർക്കർ എറിയുന്നതിനു പകരം സ്ലോ ബോൾ എറിയാൻ ഉപദേശിക്കുകയായിരുന്നു. ഇതോടെ രണ്ടാം പന്ത് യഷ് ദയാൽ സ്ലോ എറിഞ്ഞു. ഈ പന്താണ് ധോനി പുൾ ഷോട്ടിലൂടെ അതിർത്തി കടത്താൻ ശ്രമിച്ചത്. എന്നാൽ ആ അടി പാളി. താരം പുറത്താകുകയും ചെയ്തു.

ജയിച്ചില്ലെങ്കിലും 17 റൺസ് നേടി പ്ലേ ഓഫ് ഉറപ്പിക്കാമെന്ന പ്രതീക്ഷയെങ്കിലും അവർക്കുണ്ടായിരുന്നു. അതിനു ശേഷിച്ച 5 പന്തിൽ 11 റൺസ് കൂടി മതിയായിരുന്നു. എന്നാൽ ഒന്നും നടന്നില്ല.

Kohli's Masterstroke
അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com