ജാക് ഫ്രേസര്‍ മക്ഗുര്‍ക്
ജാക് ഫ്രേസര്‍ മക്ഗുര്‍ക്ട്വിറ്റര്‍

'വെടിക്കെട്ട്' ഫോമില്‍ ഓസീസ് കണ്ണുടക്കി; മക്ഗുര്‍ക് ടി20 ലോകകപ്പിന്?

ട്രാവലിങ് റിസര്‍വ് താരങ്ങളായി ജാക് ഫ്രേസര്‍ മക്ഗുര്‍ക്, മാത്യു ഷോര്‍ട്ട് എന്നിവരെ ഉള്‍പ്പെടുത്തിയേക്കും

സിഡ്‌നി: ടി20 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ടീമിലേക്ക് രണ്ട് പേരെ കൂടി ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ട്രാവലിങ് റിസര്‍വ് താരങ്ങളായി ജാക് ഫ്രേസര്‍ മക്ഗുര്‍ക്, മാത്യു ഷോര്‍ട്ട് എന്നിവരെയാണ് ടീമിലേക്ക് പരിഗണിക്കുന്നത്.

ഷോര്‍ട്ടിനെ നേരത്തെ തന്നെ ട്രാവലിങ് റിസര്‍വായി തീരുമാനിച്ചിരുന്നു. ഒരു താരം മാത്രം മതി പകരക്കാരനാവാന്‍ എന്നതായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീടാണ് മക്ഗുര്‍കിനെ കൂടി റിസര്‍വാക്കാന്‍ തീരുമാനം എടുത്തത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നടപ്പ് ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി മിന്നും ഫോമിലാണ് മക്ഗുര്‍ക് ബാറ്റ് വീശിയത്. ടീം പ്ലേ ഓഫിലേക്ക് എത്തിയില്ലെങ്കിലും താരത്തിന്റെ ബാറ്റിങ് ശ്രദ്ധിക്കപ്പെട്ടു. ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് തുടക്കങ്ങള്‍ നല്‍കാന്‍ താരത്തിനു സാധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ഓസീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടോപ് ഓര്‍ഡറില്‍ ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്ഡ്, ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ നില്‍ക്കുന്നതിനാല്‍ 22കാരനായ മക്ഗുര്‍കിന്റെ അന്താരാഷ്ട്ര ടി20 അരങ്ങേറ്റം ഇനിയും നീളും. ലോകകപ്പിനിടെ ആര്‍ക്കെക്കെങ്കിലും പരിക്കേറ്റാല്‍ ട്രാവലിങ് റിസര്‍വ് താരങ്ങള്‍ക്കായിരിക്കും പകരക്കാരനായി അവസരം കിട്ടുക.

ബാറ്റിങ് ഓള്‍ റൗണ്ടറായ മാത്യു ഷോര്‍ട്ട് ഓസീസ് ഏറ്റവും അവസാനം കളിച്ച 14 ടി20 പോരാട്ടങ്ങളില്‍ ഒന്‍പതിലും അന്തിമ ഇലവനില്‍ ഉള്‍പ്പെട്ട താരമാണ്. അഞ്ച് കളികളില്‍ താരം ഓപ്പണറായി. കഴിഞ്ഞ രണ്ട് സീസണുകളിലായി താരം ബിഗ് ബാഷ് ലീഗിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു.

ജൂണ്‍ ഒന്ന് മുതല്‍ 29 വരെ അമേരിക്കയും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ഇത്തവണ പുരുഷ ടി20 ലോകകപ്പ് പോരാട്ടം. ജൂണ്‍ അഞ്ചിനു ബാര്‍ബഡോസില്‍ ഒമാനെതിരെയാണ് ഓസ്ട്രലിയയുടെ ആദ്യ പോരാട്ടം.

ജാക് ഫ്രേസര്‍ മക്ഗുര്‍ക്
നാലാം വട്ടവും കിരീടം; പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രം മാഞ്ചസ്റ്റര്‍ സിറ്റി വക!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com