മഞ്ഞപ്പടയുടെ ഗോള്‍വേട്ടക്കാരന്‍; ദിമിത്രി ഡയമന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

ഐഎസ്എല്‍ 2023-24 സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവാണ്
kerala blasters
ദിമിത്രി ഡയമന്റകോസ് എക്സ്

കൊച്ചി: മുന്നേറ്റ നിര താരം ദിമിത്രി ഡയമന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വേട്ടക്കാരനായിരുന്നു ഡയമന്റകോസ്. ഐഎസ്എല്‍ 2023-24 സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവാണ്.

ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി 44 മത്സരങ്ങളില്‍ നിന്നായി ഡമന്റകോസ് 28 ഗോളുകള്‍ നേടിയിട്ടുണ്ട്. ഏഴ് അസിസ്റ്റുകളും നടത്തി. ടീമെന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സില്‍ ലഭിച്ച നിമിഷങ്ങളെക്കുറിച്ചു പറയാന്‍ വാക്കുകളില്ലെന്നും കേരളത്തോടൊപ്പമുള്ള രണ്ടു വര്‍ഷക്കാലം അവസാനിക്കുകയാണെന്നും ഡയമന്റകോസ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

kerala blasters
ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ

2022 ൽ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് ഹജ്ജുക് സ്പ്ലിറ്റിൽനിന്നാണ് ഗ്രീക്ക് താരം ബ്ലാസ്റ്റേഴ്സിൽ ചേർന്നത്. ഗ്രീസ് സീനിയർ ടീമിനായി അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച് ബ്ലാസ്റ്റേഴ്സ് വിട്ടതിനു പിന്നാലെയാണ് 31 കാരനായ ഡയമെന്റകോസും ബ്ലാസ്റ്റേഴ്സ് വിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com