രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- സണ്‍ റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു പോരാട്ടം
പിച്ച് പരിശോധിക്കാനായി ഗ്രൗണ്ടിലെത്തിയ രാജസ്ഥാന്‍, കൊല്‍ക്കത്ത നായകന്‍മാരായ സഞ്ജു, ശ്രേയസ്
പിച്ച് പരിശോധിക്കാനായി ഗ്രൗണ്ടിലെത്തിയ രാജസ്ഥാന്‍, കൊല്‍ക്കത്ത നായകന്‍മാരായ സഞ്ജു, ശ്രേയസ് പിടിഐ

ഗുവാഹത്തി: ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു. രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാമെന്ന രാജസ്ഥാന്‍റെ മോഹമാണ് മഴ കൊണ്ടു പോയത്.

കൊല്‍ക്കത്തയ്ക്കും രാജസ്ഥാനും ഓരോ പോയിന്‍റ് വീതം കിട്ടി. കൊല്‍ക്കത്ത 20 പോയിന്‍റുമായി ഒന്നാമത്. പഞ്ചാബ് കിങ്‌സിനെതിരെ നാല് വിക്കറ്റ് ജയം പിടിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഹൈദരാബാദിനും രാജസ്ഥാനും 17 പോയിന്‍റുകള്‍. നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ഹൈദരാബാദ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത- ഹൈദരാബാദ് പോരാട്ടം അരങ്ങേറും. ഇതില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്ന ടീമിനു ഒരു അവസരം കൂടി കിട്ടും.

എലിമിനേറ്റര്‍ പോരില്‍ രാജസ്ഥാന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്ന ടീം ആദ്യ പ്ലേ ഓഫില്‍ തോല്‍ക്കുന്ന ടീമുമായി കളിക്കും. അതില്‍ ജയിക്കുന്ന ടീം ഫൈനലിലേക്ക് മുന്നേറും. എലിമിനേറ്ററില്‍ തോല്‍ക്കുന്ന ടീം പുറത്താകും.

ഒന്നാം പ്ലേ ഓഫ് പോരാട്ടം നാളെയാണ്. എലിമിനേറ്റര്‍ പോരാട്ടം ഈ മാസം 22നും രണ്ടാം പ്ലേ ഓഫ് പോരാട്ടം 24നും നടക്കും. 26നാണ് ഫൈനല്‍.

പിച്ച് പരിശോധിക്കാനായി ഗ്രൗണ്ടിലെത്തിയ രാജസ്ഥാന്‍, കൊല്‍ക്കത്ത നായകന്‍മാരായ സഞ്ജു, ശ്രേയസ്
അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com