നാലാം വട്ടവും കിരീടം; പ്രീമിയര്‍ ലീഗില്‍ പുതു ചരിത്രം മാഞ്ചസ്റ്റര്‍ സിറ്റി വക!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
Manchester City Premier League title
കിരീടവുമായി സിറ്റി ടീംട്വിറ്റര്‍

ലണ്ടന്‍: തുടര്‍ച്ചയായി നാലാം തവണയും പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രമെഴുതി. അവസാന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാമിനെ 3-1നു വീഴ്ത്തിയാണ് കിരീടമുറപ്പിച്ചത്. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം തുടരെ നാല് വട്ടം കിരീടം നേടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിറ്റിക്ക് വെല്ലുവിളിയായി നിന്ന ആഴ്‌സണല്‍ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. അവര്‍ അവസാന പോരാട്ടത്തില്‍ എവര്‍ട്ടനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയെങ്കിലും അന്തിമ കണക്കപ്പെടുപ്പില്‍ അവര്‍ സിറ്റിയുമായി രണ്ട് പോയിന്റ് വ്യത്യാസത്തില്‍. അവസാന പോരില്‍ സിറ്റി തോല്‍ക്കുകയും ആഴ്‌സണല്‍ ജയിക്കുകയും വേണമായിരുന്നു ഗണ്ണേഴ്‌സിനു കിരീടം നേടാന്‍ എന്നാല്‍ അതൊന്നും നടന്നില്ല.

പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ ടീം സ്വന്തമാക്കുന്ന 17ാം കിരീടമാണിത്. ഇനി എഫ്എ കപ്പ് ഫൈനല്‍ കൂടിയാണ് സിറ്റിക്കുള്ളത്. ഇതിലും ജയിച്ചാല്‍ ഗ്വാര്‍ഡിയോളയ്ക്ക് കീഴിലെ കിരീട നേട്ടം 18ല്‍ എത്തും.

Manchester City Premier League title
രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com