'പൊളിയല്ലേ? രസമല്ലേ ഈ വരവ്?'; ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനത്തില്‍ ഡു പ്ലെസി

സീസണിലെ ആദ്യത്തെ എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ആര്‍സിബി പിന്നീട് തുടര്‍ച്ചയായ ജയങ്ങള്‍ നേടി വന്‍തിരിച്ചുവരവാണ് നടത്തിയത്.
RCB skipper Faf on team's miraculous playoff qualification
'അസാധ്യമായതെന്ന് കരുതി'; ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനത്തില്‍ പ്രതികരിച്ച് ഡു പ്ലെസിഎക്‌സ്

ബംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ എത്തിയിരിക്കുകയാണ്. ടീമിന്റെ അസാധ്യ പ്രകടനത്തില്‍ നായകന്‍ ഫാഫ് ഡു പ്ലെസിസും സന്തോഷം പ്രകടിപ്പിച്ചു. ടൂര്‍ണമെന്റില്‍ ടീമിന്റെ തിരിച്ചുവരവ് രസകരമായിരുന്നുവെന്നും ഡു പ്ലെസി പറഞ്ഞു.

സീസണിലെ ആദ്യത്തെ എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ആര്‍സിബി പിന്നീട് തുടര്‍ച്ചയായ ജയങ്ങള്‍ നേടി വന്‍തിരിച്ചുവരവാണ് നടത്തിയത്. തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ ജയിച്ച് പ്ലേ ഓഫിലെത്തി. ഏഴ് ജയങ്ങളും ഏഴ് തോല്‍വികളുമായി ടീം 14 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ലീഗ് ഘട്ടം പൂര്‍ത്തിയാക്കിയത്.

''അത് എത്ര രസകരമായിരുന്നു... അസാധ്യമായതെന്ന് കരുതിയത് സംഭവിച്ചതില്‍ എല്ലാവരിലും അഭിമാനിക്കുന്നു. ഇന്നത്തെ രാത്രി സ്‌പെഷലാണ്, സ്‌പെഷല്‍ ഗ്രൂപ്പ്, അടുത്തതിനായി കാത്തിരിക്കുന്നു'' ഡു പ്ലെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

RCB skipper Faf on team's miraculous playoff qualification
ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ

മെയ് 22 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ബംഗളൂരുവിന്റെ എലിമിനേറ്റര്‍ പോരാട്ടം. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് മെയ് 24 ന് ചെന്നൈയില്‍ നടക്കുന്ന ക്വാളിഫയര്‍ 2 മത്സരത്തില്‍ തോറ്റവരുമായി കളിക്കും. ക്വാളിഫയര്‍ രണ്ടിലെ വിജയികള്‍ മെയ് 26ന് ചെന്നൈയില്‍ നടക്കുന്ന കലാശപ്പോരില്‍ മത്സരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com