സ്മിത്ത് ഇല്ല, മക്ഗുര്‍ക് റിസര്‍വ് താരം; ടി20 ലോകകപ്പിനുള്ള ടീമിനെ ഉറപ്പിച്ച് ഓസ്‌ട്രേലിയ

മിച്ചല്‍ മാര്‍ഷാണ് ടീമിന്റെ നായകന്‍
Australia finalise squad T20 World Cup
മക്ഗുര്‍ക്ട്വിറ്റര്‍

സിഡ്‌നി: ടി20 ലോകകപ്പിനുള്ള അന്തിമ 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ട്രാവലിങ് റിസര്‍വ് താരങ്ങളെയടക്കം പ്രഖ്യാപിച്ചു. ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക് ടീമിലെ റിസര്‍വ് താരമാണ്.

പ്രാഥമികമായി പ്രഖ്യാപിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് 15 അംഗ സംഘത്തെ ഉറപ്പിച്ചത്. മക്ഗുര്‍കിനൊപ്പം മാറ്റ് ഷോര്‍ട്ടും റിസര്‍വ് താരമായി ഇടംപിടിച്ചു.

മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ജാസന്‍ ബെഹറന്‍ഡോഫ്, തന്‍വീര്‍ സംഗ എന്നിവര്‍ക്കൊന്നും ടീമില്‍ സ്ഥാനമില്ല. മിച്ചല്‍ മാര്‍ഷാണ് ടീമിന്റെ നായകന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022ലെ ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയക്കായി ടി20 കളിച്ചിട്ടില്ലാത്ത ഇടം കൈയന്‍ സ്പിന്നര്‍ ആഷ്ടന്‍ ആഗറെ തിരികെ വിളിച്ചതാണ് ശ്രദ്ധേയ നീക്കം. ഓള്‍റൗണ്ടര്‍മാരായി മാര്‍ക്കസ് സ്‌റ്റോയിനിസ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ്.

ഓസ്‌ട്രേലിയ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ആഷ്ടന്‍ ആഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

ട്രാവലിങ് റിസര്‍വ്- ജാക് ഫ്രേസര്‍ മക്ഗുര്‍ക്, മാറ്റ് ഷോര്‍ട്ട്.

Australia finalise squad T20 World Cup
മെസി മുതല്‍ ഗര്‍നാചോ വരെ; കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com