മെസി മുതല്‍ ഗര്‍നാചോ വരെ; കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

ഡിബാല ടീമില്‍ ഇല്ല
Copa America 2024- Argentina squad
മെസിട്വിറ്റര്‍

ബ്യൂണസ് അയേഴ്‌സ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ച് ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന. ലയണല്‍ മെസി അടക്കമുള്ള 29 താരങ്ങളുടെ പട്ടികയാണ് കോച്ച് ലയണല്‍ സ്‌കലോനി പുറത്തുവിട്ടത്.

റോമ താരം പോളോ ഡിബാലയുടെ അസാന്നിധ്യമാണ് സംഘത്തിലെ പ്രത്യേകത. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം അലസാന്ദ്രോ ഗര്‍നാചോ ടീമിലെത്തി.

ജൂണ്‍ 20 മുതലാണ് കോപ്പ അമേരിക്ക പോരാട്ടം. ജൂലൈ 14നാണ് ഫൈനല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന പ്രാഥമിക സംഘം

ഗോള്‍ കീപ്പര്‍മാര്‍: ഫ്രാങ്കോ അര്‍മാനി (റിവര്‍ പ്ലേറ്റ്), ജെറോനിമോ റുള്ളി (അയാക്‌സ്), എമിലിയാനോ മാര്‍ട്ടിനെസ് (ആസ്റ്റന്‍ വില്ല).

പ്രതിരോധം: ഗോണ്‍സാലോ മോണ്ടിയല്‍ (നോട്ടിങ്ഹാം ഫോറസ്റ്റ്), നഹ്വേല്‍ മൊളിന (അത്‌ലറ്റിക്കോ മാഡ്രിഡ്), ലിയനാര്‍ഡോ ബലെര്‍ഡി (മാഴ്‌സ), ക്രിസ്റ്റിയന്‍ റൊമേറോ (ടോട്ടനം), ജര്‍മന്‍ പെസെല്ല (റിയല്‍ ബെറ്റിസ്), ലുക്കാസ് മാര്‍ട്ടിനെസ് (ഫിയോരെന്റിന), നിക്കോളാസ് ഒടാമെന്‍ഡി (ബെന്‍ഫിക്ക), ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), മാര്‍ക്കോസ് അക്യുന (സെവിയ്യ), നിക്കോളാസ് ടഗ്ലിയാഫിക്കോ (ലിയോണ്‍), വാലന്റിന്‍ ബര്‍ക്കോ (ബ്രൈറ്റന്‍).

മധ്യനിര: ഗ്വിഡോ റോഡ്രിഗസ് (റിയല്‍ ബെറ്റിസ്), ലിയാന്‍ഡ്രോ പരെഡെസ് (റോമ), അലക്‌സിസ മാക്ക് അലിസ്റ്റര്‍ (ലിവര്‍പൂള്‍), റോഡ്രിഗോ ഡി പോള്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്), എസക്വിയേല്‍ പലാസിയോസ് (ബയര്‍ ലെവര്‍കൂസന്‍), എന്‍സോ ഫെര്‍ണാണ്ടസ് (ചെല്‍സി), ജിയോവാന്‍ ലോ സെല്‍സോ (ടോട്ടനം).

മുന്നേറ്റം: എയ്ഞ്ചല്‍ ഡി മരിയ (ബെന്‍ഫിക്ക), വലന്റിന്‍ കാര്‍ബോനി (എസി മോണ്‍സ), ലയണല്‍ മെസി (ഇന്റര്‍ മയാമി), എയ്ഞ്ചല്‍ കൊരേയ (അത്‌ലറ്റിക്കോ മാഡ്രിഡ്), അലസാന്ദ്രോ ഗെര്‍നാചോ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), നിക്കോളാസ് ഗോണ്‍സാലസ് (ഫിയോരെന്റിന), ലൗട്ടാരോ മാര്‍ട്ടിനസ് (ഇന്റര്‍ മിലാന്‍), ജൂലിയന്‍ അല്‍വാരസ് (മാഞ്ചസ്റ്റര്‍ സിറ്റി).

Copa America 2024- Argentina squad
13 കളി, 160 സിക്‌സുകള്‍! മെരുക്കാന്‍ നരെയ്ന്‍- ചക്രവര്‍ത്തി; ആരെത്തും ഫൈനലില്‍?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com