ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)

ഒളിംപിക്സ് യോ​ഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം
സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം
സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീംട്വിറ്റര്‍

ബാങ്കോക്ക്: ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ 4X400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യക്ക് സ്വർണം. പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ബാങ്കോക്കിൽ നടന്ന കന്നി ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയുടെ നേട്ടം. മലയാളി താരങ്ങളായ മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, ജ്യോതികശ്രീ ദന്ദി, ശുഭ വെങ്കടേശൻ എന്നിവരടങ്ങിയ ടീമാണ് സ്വർണം സ്വന്തമാക്കിയത്.

3.14.12 മിനിറ്റിൽ ലക്ഷ്യത്തിലെത്തിയാണ് ദേശീയ റെക്കോർഡ് സ്ഥാപിച്ച് ടീം കുതിച്ചത്. കഴിഞ്ഞ വർഷം ഏഷ്യൻ ​ഗെയിംസിൽ സ്ഥാപിച്ച 3.14.34 മിനിറ്റിന്റെ റെക്കോർഡാണ് ഇന്ത്യൻ ടീം ബാങ്കോക്കിൽ തിരുത്തിയത്. ശ്രീലങ്കയ്ക്കാണ് വെള്ളി. 3.17.00 മിനിറ്റിലാണ് അവർ ഫിനിഷ് ചെയ്തത്. 3.18.45 മിനിറ്റിൽ ഓടിയെത്തി വിയറ്റ്നാം വെങ്കലം നേടി.

റെക്കോർഡോടെ സ്വർണം നേടിയെങ്കിലും പാരിസ് ഒളിംപിക്സ് യോ​ഗ്യത നേടാൻ ഇന്ത്യൻ ടീമിനു സാധിക്കാത്തത് നിരാശയായി. ഒളിംപിക്സ് യോ​ഗ്യതാ സമയം കുറിക്കാൻ ടീമിനു സാധിച്ചില്ല. ആദ്യ 16 ടീമുകൾക്കാണ് ഒളിംപിക്സ് യോ​ഗ്യത. നിലവിൽ വേൾഡ് അത്‍ലറ്റിക്സിന്റെ ഒളിംപിക്സ് യോ​ഗ്യതാ പട്ടികയിൽ ഇന്ത്യ 21ാം സ്ഥാനത്താണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

14 ടീമുകൾ മിക്സഡ് റിലേയിൽ ഒളിംപിക്സ് യോ​ഗ്യത നേടി കഴിഞ്ഞു. ഇനി രണ്ട് സ്ഥാനങ്ങളാണ് ശേഷിക്കുന്നത്. നിലവിൽ 15, 16 സ്ഥാനങ്ങളിൽ ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി ടീമുകളാണ് നിൽക്കുന്നത്. ജൂൺ‌ 30നുള്ളിൽ മികച്ച സമയത്തോടെ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് ഈ രണ്ട് ടീമുകളെ മറികടക്കാൻ ഇനിയും അവസരമുണ്ട്.

3.13.56 മിനിറ്റ് എന്ന സമയമെങ്കിലും കുറിച്ചാൽ ഒരുപക്ഷേ ഇന്ത്യക്ക് യോ​ഗ്യത നേടാം. ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ പരമാവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ടീമിനെ ഇറക്കാനാണ് അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ശ്രമിക്കുന്നത്.

സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം
മഴ വന്നാല്‍ സഞ്ജുവും സംഘവും ക്വാളിഫയറില്‍; ഐപിഎല്‍ നിയമങ്ങള്‍ ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com