ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!

അവസാന സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന്‍റെ 4 താരങ്ങള്‍ ലോകകപ്പിന്
കൊല്‍ക്കത്ത ടീം
കൊല്‍ക്കത്ത ടീംട്വിറ്റര്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത് ഐപിഎല്‍ മികവിന്റെ അടിസ്ഥാനത്തിലാണോ? അല്ലെന്നാണ് ഉത്തരം. ഈ കണക്കുകള്‍ അതാണ് കാണിക്കുന്നത്.

ഐപിഎല്‍ പ്ലേ ഓഫിലേക്ക് മുന്നേറിയ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ്. എന്നാല്‍ ഈ ടീമിലെ ഒരു ഇന്ത്യന്‍ താരവും ലോകകപ്പ് കളിക്കുന്നില്ല. കൊല്‍ക്കത്ത താരം റിങ്കു സിങ് റിസര്‍വ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും കളിക്കാന്‍ സാധിക്കുമെന്നു ഉറപ്പില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളില്‍ നിന്നു ഒരു താരവും ഇല്ല.

ലോകകപ്പ് ടീമില്‍ ഇടം പിടിച്ച ഏറ്റവും കൂടുതല്‍ താരങ്ങള്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ്. നാല് പേരാണ് ലോകകപ്പ് കളിക്കുന്നത്. മുംബൈ ഇത്തവണ അവസാന സ്ഥാനക്കാരായി ടൂര്‍ണമെന്റില്‍ നിന്നു പുറത്താകുകയും ചെയ്തു!

പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളില്‍ നിന്നു നിന്നു മൂന്ന് വീതം താരങ്ങളും പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകളില്‍ നിന്നു രണ്ട് വീതം താരങ്ങളും ടീമിലുണ്ട്. പഞ്ചാബ് കിങ്‌സില്‍ നിന്നു ഒരു താരം മാത്രം ടീമിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രിത് ബുംറ, സൂര്യകുമാര്‍ യാദവ്.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹല്‍.

ഡല്‍ഹി ക്യാപിറ്റല്‍സ്- ഋഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- വിരാട് കോഹ്‌ലി, മുഹമ്മദ് സിറാജ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ശിവം ഡുബെ, രവീന്ദ്ര ജഡേജ.

പഞ്ചാബ് കിങ്‌സ്- അര്‍ഷ്ദീപ് സിങ്.

റിസര്‍വ് താരങ്ങള്‍- ശുഭ്മാന്‍ ഗില്‍ (ഗുജറാത്ത്), റിങ്കു സിങ് (കൊല്‍ക്കത്ത), ഖലീല്‍ അഹമ്മദ് (ഡല്‍ഹി), അവേശ് ഖാന്‍ (രാജസ്ഥാന്‍).

കൊല്‍ക്കത്ത ടീം
എല്ലാ ടി20 ലോകകപ്പുകളും കളിച്ച 2 പേര്‍! 'എവര്‍ ഗ്രീന്‍' രോഹിത്, ഷാകിബ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com