യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്

യൂറോ ചാമ്പ്യന്‍ഷിപ്പോടെ സജീവ ഫുട്‌ബോള്‍ അവസാനിപ്പിക്കുമെന്ന് 34കാരനായ ക്രൂസ് അറിയിച്ചു
Toni Kroos
ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്ഇന്‍സ്റ്റഗ്രാം

ബെര്‍ലിന്‍: യൂറോ കപ്പിനു ശേഷം ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് ജര്‍മനിയുടെ റയല്‍ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ്. സമൂഹമാധ്യമം വഴിയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. യൂറോ ചാമ്പ്യന്‍ഷിപ്പോടെ സജീവ ഫുട്‌ബോള്‍ അവസാനിപ്പിക്കുമെന്ന് 34കാരനായ ക്രൂസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'2014 ജൂലായ് 17-ന് റയല്‍ മാഡ്രിഡിലെ അരങ്ങേറ്റം എന്റെ ഫുട്‌ബോള്‍ ജീവിതത്തെയും വ്യക്തിജീവിതത്തെയും മാറ്റിമറിച്ചു. ലോകത്തെ ഒരു വന്‍ ക്ലബിലെ അധ്യായത്തിന്റെ തുടക്കമായിരുന്നു അത്. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം, സീസണിന്റെ അവസാനത്തില്‍ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. എന്നെ വിശ്വസിക്കുകയും തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയും ചെയ്തവര്‍ക്ക് നന്ദി. ആദ്യാവസാനം വരെ തന്ന സ്‌നേഹത്തിനും സന്തോഷത്തിനും മാഡ്രിഡിലെ സഹപ്രവര്‍ത്തകര്‍ക്ക് പ്രത്യേകം നന്ദി. യൂറോ കപ്പിനു ശേഷം സജീവ ഫുട്‌ബോള്‍ അവസാനിപ്പിക്കുകയാണെന്നു കൂടി അര്‍ഥമാക്കുന്ന തീരുമാനമാണിത്. ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളതു പോലെ, റയല്‍ മാഡ്രിഡാണ് എന്റെ അവസാനത്തെ ക്ലബ്. അതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ഇത് ഞാന്‍ ശരിയെന്ന് മനസ്സിലാക്കിയ എന്റെ സ്വയം തീരുമാനമാണ്. കരിയറില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സമയത്ത് വിരമിക്കണമെന്നായിരുന്നു ആഗ്രഹം'- ക്രൂസ് കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2014-ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ അംഗമാണ് ടോണി ക്രൂസ്. റയല്‍ മാഡ്രിഡിനൊപ്പം നാലുതവണ ചാമ്പ്യന്‍സ്‌ലീഗ് കിരീടം നേടിയ ക്രൂസിന്, ഒരവസരം കൂടി മുന്നില്‍ നില്‍ക്കുന്നു. ജൂണ്‍ ഒന്നിന് വെംബ്ലിയില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ നടക്കുന്ന ചാമ്പ്യന്‍സ്‌ലീഗ് ഫൈനലില്‍ കിരീടമുയര്‍ത്തി ക്ലബ് കരിയര്‍ അവസാനിപ്പിക്കാനായിരിക്കും ക്രൂസിന്റെ ശ്രമം. നാലുതഴ ലാലിഗയും ബയേണ്‍ മ്യൂണിക്കിനൊപ്പം മൂന്നുതവണ ബുണ്ടസ്‌ലിഗയും നേടിയിട്ടുണ്ട്.

Toni Kroos
ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!

2021-ല്‍ ജര്‍മന്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ച താരം പിന്നീട് ഫെബ്രുവരിയില്‍ മടങ്ങിയെത്തി. ജര്‍മനിയുടെ പരിശീലകന്‍ ജൂലിയന്‍ നേജല്‍സ്മന്റെ പ്രേരണയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ടീമിലെത്തിയത്. ജര്‍മനിക്കു വേണ്ടി 108 മത്സരങ്ങള്‍ കളിച്ച താരം, 17 ഗോളുകള്‍ നേടിയിട്ടുണ്ട്. 2014-ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ടീമിന്റെ സുപ്രധാന താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. അന്ന് സെമി ഫൈനലില്‍ ബ്രസീലിനെതിരേ നേടിയ ചരിത്ര വിജയത്തില്‍ (7-1) രണ്ട് ഗോളുകള്‍ ക്രൂസിന്റെ വകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com