ഐപിഎല്‍ സമയത്ത് മറ്റ് അന്താരാഷ്ട്ര മത്സരങ്ങള്‍ വേണ്ട; ഇംഗ്ലണ്ടിനായി കളിക്കുകയെന്നതാണ് എനിക്ക് പ്രധാനം; ജോസ് ബട്‌ലര്‍

ഐപിഎല്ലില്‍ നിന്നും ഇംഗ്ലണ്ട് ടീം കളിക്കാരെ തിരികെ വിളിച്ച നടപടിയെയും ബട്‌ലര്‍ ന്യായീകരിച്ചു.
"International cricket should not be clashing with IPL"
ജോസ് ബട്‌ലര്‍ഫയല്‍

ലണ്ടന്‍: ഐപിഎല്‍ മത്സരങ്ങളുടെ സമയത്ത് മറ്റ് അന്താരാഷ്ട്ര മത്സരങ്ങള്‍ ഒഴിവാക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍. ഈ വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനായി കളിക്കുകയെന്നതാണ് തന്റെ പ്രധാന പരിഗണനയെന്നും ബട്‌ലര്‍ പറഞ്ഞു.

ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിക്കുന്ന താരങ്ങളെ ഇംഗ്ലണ്ട് തിരികെ വിളിച്ചിരുന്നു. ഇത് ടീമുകള്‍ക്ക് തിരിച്ചടിയായിരുന്നു. ഫില്‍ സോള്‍ട്ട്, മോയിന്‍ അലി, ജോഷ് ബ്ടലര്‍, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരാണ് പാകിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കായി ദേശീയ ടീമിനൊപ്പം ചേര്‍ന്നത്. ഇന്നാണ് പരമ്പരയിലെ ആദ്യമത്സരം.

ഐപിഎല്ലില്‍ നിന്നും ഇംഗ്ലണ്ട് ടീം കളിക്കാരെ തിരികെ വിളിച്ച നടപടിയെയും ബട്‌ലര്‍ ന്യായീകരിച്ചു. ഐപിഎല്‍ സമയത്ത് മറ്റ് അന്താരാഷ്ട്ര മത്സരങ്ങള്‍ ഒന്നും ഉണ്ടാകരുത്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ രാജ്യത്തിന് കളിക്കുകയെന്നതാണ് തന്റെ പ്രധാനപരിഗണന. പാകിസ്ഥാനുമായുള്ള മത്സരം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ ടീമിന്റെ ഭാഗമാണ് ബട്‌ലര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏപ്രിലിലാണ് ഇംഗ്ലണ്ട് ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. മെയ് 22 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരായ നാല് മത്സരങ്ങളുള്ള പരമ്പരയിലും ഇതേ ടീം തന്നെ കളിക്കുന്നത്. എല്ലാ ടീമുകള്‍ക്കും മെയ് 25 വരെ അവരുടെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവാദമുണ്ട്, അതിനുശേഷം എന്തെങ്കിലും മാറ്റത്തിന് ഐസിസിയുടെ ഇവന്റ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്.

"International cricket should not be clashing with IPL"
ഇനി ഫൈനലിൽ കാണാം! സൺറൈസേഴ്‌സിനെ എറിഞ്ഞൊതുക്കി, കൊൽക്കത്തയ്‌ക്ക് എട്ട് വിക്കറ്റ് ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com