ലോകകപ്പ് ടീമില്‍ പന്തോ, സഞ്ജുവോ?; ഓപ്പണിങ് തൊട്ട് അഞ്ചാമത്തെ ബാറ്റര്‍ വരെയുള്ള യുവരാജിന്റെ ചോയ്‌സ് ഇങ്ങനെ
ന്യൂഡല്‍ഹി: മധ്യനിരയില്‍ ഇടംകൈ, വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ ഉറപ്പാക്കാന്‍ ടി20 ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേയ്ക്ക് ഋഷഭ് പന്തിനെ പരിഗണിക്കുന്നതാണ് നല്ലതെന്ന് മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. ഒരേ സമയം ഇടംകൈ, വലംകൈ ബാറ്റര്‍മാര്‍ വരുന്നത് ബൗളര്‍മാര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കും. ഇത് ബാറ്റര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും യുവരാജ് സിങ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓപ്പണിങ് ജോടിയില്‍ രോഹിത്തിനൊപ്പം യശ്വസി ജയ്‌സ്വാളിനെ പരീക്ഷിക്കാവുന്നതാണ്. ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്നായി 708 റണ്‍സ് നേടി മിന്നുന്ന ഫോമില്‍ തുടരുന്ന വിരാട് കോഹ് ലി വണ്‍ഡൗണ്‍ ആയി ഇറങ്ങണം. ഇടംകൈ, വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ പ്രയോജനം ചെയ്യുമെന്നതിനാലാണ് ജയ്‌സ്വാളിനെ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കുന്നത്. നാലാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവ് ഏറെക്കുറെ ഉറപ്പാണ്. തുടര്‍ന്നും വലംകൈ, ഇടംകൈ ബാറ്റിങ് കോമ്പിനേഷന്‍ ഉറപ്പാക്കാന്‍ പന്തിനെ അഞ്ചാം സ്ഥാനത്തേയ്ക്ക് പരിഗണിക്കാവുന്നതാണ്. സഞ്ജു സാംസണും മികച്ച ഫോമിലാണ്. എന്നാല്‍ കളി ജയിപ്പിക്കാന്‍ ഋഷഭ് പന്തിനുള്ള കഴിവിലാണ് താന്‍ കൂടുതല്‍ വിശ്വസിക്കുന്നത്. മുന്‍പ് ഋഷഭ് പന്ത് ഇത് തെളിയിച്ചതാണെന്നും യുവരാജ് സിങ് പറഞ്ഞു.
2007ല്‍ ടി20 ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ യുവരാജ് ടീമില്‍ ഉണ്ടായിരുന്നു. ഈ ലോകകപ്പിലാണ് ഇംഗ്ലണ്ടിന്റെ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആറു പന്തിലും സിക്‌സ് അടിച്ച് യുവരാജ് റെക്കോര്‍ഡ് ഇട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക