'ഞാന്‍ അപേക്ഷിച്ചിട്ടില്ല, ഇന്ത്യന്‍ പരിശീലക സ്ഥാനവും വേണ്ട'

ടി20 ലോകകപ്പോടെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തു നിന്നു രാഹുല്‍ ദ്രാവിഡ് പടിയിറങ്ങും
Andy Flower- India  coach
ആന്‍ഡി ഫ്‌ളവര്‍ട്വിറ്റര്‍

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടില്ലെന്നു വ്യക്തമാക്കി സിംബാബ്‌വെ ഇതിഹാസവും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പരിശീലകനുമായ ആന്‍ഡി ഫ്‌ളവര്‍. പരിശീലകനെന്ന നിലയില്‍ തിളക്കമുള്ള കരിയര്‍ സൃഷ്ടിച്ചെടുത്ത ആളാണ് 56കാരന്‍.

ടി20 ലോകകപ്പോടെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തു നിന്നു രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുകയാണ്. പിന്നാലെയാണ് നിരവധി പേരുകള്‍ അഭ്യൂഹമായി പരന്നത്. ആന്‍ഡി ഫ്‌ളവറിന്റെ പേരും അന്തരീക്ഷത്തിലുണ്ട്.

'ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ല. ഞാന്‍ അപേക്ഷയും നല്‍കിയിട്ടില്ല. നിലവില്‍ ഫ്രാഞ്ചൈസി ലീഗുകളിലാണ് എന്റെ ശ്രദ്ധ. ഞാന്‍ അത് നന്നായി ആസ്വദിക്കുകയും ചെയ്യുന്നു'- ഫ്ലവര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2009 മുതല്‍ 2014 വരെ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായിരുന്നു ആന്‍ഡി ഫ്‌ളവര്‍. 2010ല്‍ ഇംഗ്ലണ്ടിനെ കന്നി ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഫ്‌ളവര്‍ അവരെ നാല് ആഷസ് പരമ്പര നേട്ടത്തിലേക്കും ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിലും നിര്‍ണായക സാന്നിധ്യമായി നിന്നു. ഇംഗ്ലണ്ട് ക്രിക്കറ്റില്‍ സമൂല മാറ്റത്തിനു ചുക്കാന്‍ പിടിക്കാന്‍ ഫ്‌ളവറിനു അക്കാലത്തു സാധിച്ചു.

റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാംഗര്‍, സ്റ്റീഫന്‍ ഫ്‌ളെമിങ്, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ തുടങ്ങി നിരവധി പേരുകളാണ് പരിശീലക സ്ഥാനത്തേക്ക് കേള്‍ക്കുന്നത്. പോണ്ടിങിനു കോച്ച് സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

Andy Flower- India  coach
15കാരിക്ക് ലോക റെക്കോർഡ്, സ്വർണം! വെയ്റ്റ്‌ലിഫ്റ്റിങിൽ ഇന്ത്യയുടെ അഭിമാനമായി പ്രീതിസ്മിത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com