ഒടുവില്‍ ലെവര്‍കൂസന്‍ തോറ്റു! 117 വര്‍ഷത്തിനിടെ രണ്ടാം കിരീടം, യൂറോപ്പ ലീഗ് അറ്റ്‌ലാന്റയ്ക്ക്

ഫൈനലില്‍ 3-0ത്തിനു ജര്‍മന്‍ ചാമ്പ്യന്‍മാരെ വീഴ്ത്തി. അഡെമോല ലുക്മാന് ഹാട്രിക്ക്
Atalanta win Europa League
കിരീടവുമായി അറ്റ്ലാന്‍റട്വിറ്റര്‍

ഡബ്ലിന്‍: ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയര്‍ ലെവര്‍കൂസന്റെ അപരാജിത മുന്നേറ്റത്തിനു ഒടുവില്‍ വിരാമം. യൂറോപ്പ ലീഗ് കിരീടം ഇറ്റാലിയന്‍ ടീം അറ്റ്‌ലാന്റയ്ക്ക്. ഫൈനലില്‍ ലെവര്‍കൂസനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അറ്റാലന്റയുടെ നേട്ടം.

ക്ലബ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച നേട്ടമാണ് അവര്‍ സ്വന്തമാക്കിയത്. തങ്ങളുടെ ആദ്യ യൂറോപ്യന്‍ കിരീടമെന്ന സ്വപ്നവും അറ്റ്‌ലാന്റ ഡബ്ലിന്‍ സ്‌റ്റേഡിയത്തില്‍ സാധ്യമാക്കി. ടീമിന്റെ 117 വര്‍ഷത്തെ ചരിത്രത്തില്‍ അവര്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം കരീടമാണിത്. 1962-63 കാലത്ത് കോപ്പ ഇറ്റാലിയ കിരീടമാണ് ആദ്യമായി അവര്‍ സ്വന്തമാക്കിയത്. 61 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്കും അവര്‍ വിരാമം കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഡെമോല ലുക്മാന്‍ നേടിയ ഹാട്രിക്ക് ഗോളുകളാണ് അറ്റ്‌ലന്റയ്ക്ക് സ്വപ്‌നം നേട്ടം സമ്മാനിച്ചത്. മത്സരത്തിന്റെ 12, 26, 75 മിനിറ്റുകളിലാണ് താരം വല ചലിപ്പിച്ചത്. മറുപടി പറയാനുള്ള ലെവര്‍കൂസന്റെ ശ്രമങ്ങളെ അറ്റ്‌ലാന്റ സമര്‍ഥമായി പ്രതിരോധിച്ചതോടെ സീസണ്‍ മുഴുവന്‍ കത്തി നിന്ന ഷാബി അലോണ്‍സോയുടെ തന്ത്രങ്ങളൊന്നും ഫലം കാണാതെ പോയി.

ബുണ്ടസ് ലീഗ കിരീടം ചരിത്രത്തിലാദ്യമായി നേടിയാണ് ലെവര്‍കൂസന്‍ യൂറോപ്യന്‍ കിരീടമെന്ന ലക്ഷ്യത്തിനിറങ്ങിയത്. മാത്രമല്ല ബുണ്ടസ് ലീഗ, യൂറോപ്പ ലീഗ്, ജര്‍മന്‍ കപ്പ് എന്നിവ നേടി സീസണില്‍ ട്രിപ്പിളടിക്കാമെന്ന അവരുടെ മോഹം പൊലിഞ്ഞു. ഇനി ജര്‍മന്‍ കപ്പ് സ്വന്തമാക്കി സീസണില്‍ ഡബിളെങ്കിലും സാധ്യമാക്കുകയാണ് അവര്‍ മുന്നില്‍ കാണുന്നത്.

Atalanta win Europa League
'ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനില്ല'; കാരണമെന്തെന്ന് വെളിപ്പെടുത്തി റിക്കി പോണ്ടിങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com