'ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനില്ല'; കാരണമെന്തെന്ന് വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഇന്ത്യന്‍ ടീമിന്റെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലയിരുന്നു നീക്കം
Ricky Ponting confirms BCCI offered him India head coach
'ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനില്ല'; കാരണമെന്തെന്ന് വെളിപ്പെടുത്തി റിക്കി പോണ്ടിങ് ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഈ വര്‍ഷം അമേരിക്കയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ബിസിസിഐ സമീപിച്ചതായി മുന്‍ ഓസ്‌ട്രേലയിന്‍ താരവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നിലവിലെ പരിശീലകനുമായ റിക്കി പോണ്ടിങ്. ഇന്ത്യന്‍ ടീമിന്റെ നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു നീക്കം.

''ഇതേക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്,'പോണ്ടിങ് ഐസിസിയോട് പറഞ്ഞു, 'സാധാരണയായി, ഇവയെക്കുറിച്ച് നിങ്ങള്‍ അറിയുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ വരും, ഐപിഎല്‍ സമയത്ത് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഞാന്‍ തയാറാണോ എന്ന കാര്യത്തില്‍ താല്‍പ്പര്യം അറിയുന്നതിന് വേണ്ടി മാത്രം.'' പോണ്ടിങ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Ricky Ponting confirms BCCI offered him India head coach
കണ്ണീരുമായി കെട്ടിപ്പിടിച്ച് കോഹ്‌ലി; ദിനേഷ് കാര്‍ത്തികിന് രാജകീയ യാത്രയയപ്പ്; വീഡിയോ

ഇന്ത്യയുടെ മുഖ്യപരിശീലകനായി പോണ്ടിംഗ് ചുമതലയേറ്റാല്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടിവരും, അതിനാല്‍ പോണ്ടിങ് തയ്യാറായില്ല. ടീമിനൊപ്പമുള്ള നിരന്തര യാത്ര, ഇന്ത്യന്‍ പരിശീലകന്നെ ഭാരപ്പെട്ട ജോലിയുമാണ് പോണ്ടിങ്ങിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

'ഒരു ദേശീയ ടീമിന്റെ സീനിയര്‍ കോച്ചാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ എന്റെ ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ക്കൊപ്പം വീട്ടില്‍ കുറച്ച് സമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ടീം പരിശീലകനായാല്‍ ഐപിഎല്‍ ടീമില്‍ ഉള്‍പ്പെടാന്‍ കഴിയില്ല, പോണ്ടിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com