ചൈനീസ് ടോപ് സീഡ് താരത്തെ തകര്‍ത്തു; പിവി സിന്ധു സെമിയില്‍

കിരീട വരള്‍ച്ചയ്ക്ക് വിരാമം കുറിക്കാന്‍ വേണ്ടത് രണ്ട് ജയങ്ങള്‍
സെമി പ്രവേശം ആഘോഷിക്കുന്ന സിന്ധു
സെമി പ്രവേശം ആഘോഷിക്കുന്ന സിന്ധുട്വിറ്റര്‍

മലായ്: ടോപ് സീഡും ലോക ആറാം നമ്പര്‍ താരവുമായ ചൈനയുടെ ഹാന്‍ യുവിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ പിവി സിന്ധു. മലേഷ്യന്‍ മാസ്റ്റേഴ്‌സ് പോരാട്ടത്തില്‍ സിന്ധു സെമിയിലേക്ക് മുന്നേറി.

ക്വാര്‍ട്ടറില്‍ ചൈനീസ് താരത്തിനെതിരെ പൊരുതി വിജയം പിടിക്കുകയായിരുന്നു. ആദ്യ സെറ്റ് നേടിയ സിന്ധുവിനു രണ്ടാം സെറ്റ് കൈവിടേണ്ടി വന്നു. മൂന്നാം സെറ്റില്‍ തിരിച്ചെത്തിയാണ് കിരീടം നേടിയത്. സ്‌കോര്‍: 21-13, 14-21, 21-12.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022നു ശേഷം സിന്ധുവിനു പിന്നീട് ഒരു ബിഡബ്ല്യുഎഫ് കിരീടമൊന്നും നേടാന്‍ സാധിച്ചിട്ടില്ല. സിങ്കപ്പുര്‍ ഓപ്പണാണ് അവസാനമായി നേടിയത്. കരിയറില്‍ മോശം ഫോമിലൂടെ കടന്നു പോകുകയായിരുന്ന താരത്തിനു ഈ ജയവും സെമി പ്രവേശവും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

സെമി പ്രവേശം ആഘോഷിക്കുന്ന സിന്ധു
'ഇറക്കുമതിയില്ല, പരിശീലകന്‍ ഇന്ത്യക്കാരന്‍ തന്നെ'- സൂചന നല്‍കി ജയ്ഷാ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com